തിരുവനന്തപുരം > പറയുന്നത് പ്രവര്‍ത്തിക്കുന്ന മുന്നണിയാണ് ഇടതുപക്ഷ മുന്നണിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനത്തെ 75 പുതിയ സ്കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നമ്മുടെ ഓരോ മേഖലയും കൂടുതല്‍ വികസിച്ച് വരണമെന്നും ജനങ്ങള്‍ക്ക് ആകെ ആ വികസനത്തിന്റെ സ്വാദ് അറിയാന്‍ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൊതുവിദ്യാലയത്തിന്റെ സര്‍വ്വനാശത്തിലേക്ക് നീങ്ങിയപ്പോളാണ് 6 വര്‍ഷം മുമ്പ് എല്‍ഡിഎഫ് പ്രകടന പത്രിക പുറത്ത് ഇറക്കി
അതില്‍ പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്തും എന്ന് പറഞ്ഞത്. എല്‍ഡിഎഫ് നടപ്പാക്കാന്‍ കഴിയുന്ന കാര്യം മാത്രമേ പറയൂ. ഇവിടെ അസാധ്യം എന്ന് കരുതിയ പലതും കാണാന്‍ സാധിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.