അഹമ്മദാബാദ്> ഗുജറാത്തിലെ അഹമ്മദാബാദില്‍ ഗുരുതരമായി തുടരുന്ന അന്തരീക്ഷ മലിനീകരണം കുട്ടികളില്‍ വലിയ തോതില്‍ ആരോഗ്യപ്രശ്നമുണ്ടാക്കുന്നതായി റിപ്പോര്‍ട്ട്. മൂന്ന് വയസിന് താഴെയുള്ള കുഞ്ഞുങ്ങള്‍ക്കാണ് ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നത് .
പി എം 2.5, അറ് വയസിന് താഴെയുള്ള കുട്ടികളുടെ ശരീരത്ത് കൂടുതലാണെന്ന് പഠനത്തില്‍ കണ്ടെത്തി. പ്രായപൂര്‍ത്തിയായവരുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് വളരെ കൂടുതലാണ്. പൊതു ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ ഗവേഷണത്തിലാണ് ഈ വിവരങ്ങള്‍ ലഭ്യമായത്.
വായുവിനെ മലിനമാക്കുന്ന വസ്തുവായ പി എം 2.5 ശ്വസിക്കുന്നതോടെ ശ്വാസകോശത്തിന് അസ്വസ്ഥതകള്‍ അനുഭവപ്പെടുകയും ശ്വാസമെടുക്കുന്നതിന് ബുദ്ധിമുട്ടുണ്ടാകുകയും ചെയ്യുന്നു. അറ് വയസിന് താഴെയുള്ള, ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന കുട്ടികളില്‍ 21 ശതമാനം പേര്‍ക്കും ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും വായുമലിനീകരണം മൂലമുള്ള ഇന്ഫക്ഷനുമുണ്ടാകുന്നു.
12,600 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതില്‍ 2682 പേര് ശ്വാസകോശ സംബന്ധമായ അസുഖവുമായി ബന്ധപ്പെട്ട് ചികിത്സ തേടിയവരാണ്. നിരന്തരം പിഎം 2.5 ശ്വസിക്കുന്നതിലൂടെ ന്യൂമോണിയ,എംഫീമ, പനി,തലവേദന, തൊണ്ട ചൊറിച്ചില്‍ എന്നിങ്ങനെ നിരവധി ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നു.
ആശുപത്രിയിലെത്തിയതില്‍ 30 ശതമാനത്തിലധികം പേര് പുകവലിയുടെ ഭാഗമായി ശ്വാസ സംബന്ധമായ പ്രശ്നങ്ങള്‍ നേരിടുന്നതായും പഠനത്തില്‍ കണ്ടെത്തി. ഇതില്‍ 25 ശതമാനം പേര് സാമ്പത്തികമായി വളരെ പിന്നോക്കം നില്‍ക്കുന്നവരാണ്- പഠനം പറയുന്നു