തിരുവനന്തപുരം> സംസ്ഥാന സര്‍ക്കാരിന്റെ വിഷു ബമ്പര്‍ ഭാഗ്യവാന്മാരെ തിരിച്ചറിഞ്ഞു.കന്യാകുമാരി സ്വദേശി ഡോ. എം പ്രദീപ് കുമാര്‍, ബന്ധു എന്‍ രമേശ് എന്നിവര്‍ക്കാണ് ഒന്നാം സമ്മാനം.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ബമ്പര്‍ നറുക്കെടുപ്പ്. എന്നാല്‍ ഒരാഴ്ച കഴിഞ്ഞിട്ടും ഭാഗ്യവാനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇന്ന് ഇരുവരും ചേര്‍ന്ന് സമ്മാനാര്‍ഹമായ ടിക്കറ്റുമായി ലോട്ടറി ഭവനില്‍ എത്തിയതോടെയാണ് ഭാഗ്യവാന്മാരെ പുറംലോകം കാണുന്നത്.
ബന്ധുവിനെ വിളിക്കാന്‍ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയപ്പോഴാണ് ഇരുവരും ടിക്കറ്റ് വാങ്ങിയത്. 10 കോടി രൂപയാണ് സമ്മാനത്തുക.HB 727990 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം.പഴവങ്ങാടിയിലെ ചൈതന്യ ലക്കി സെന്ററില്‍നിന്നാണ് സമ്മാനാര്‍ഹമായ ടിക്കറ്റ് വിറ്റത്. ഇവിടെനിന്നും ടിക്കറ്റ് വാങ്ങി വില്പന നടത്തിയത് രംഗന് എന്ന ചില്ലറ വില്പനക്കാരനാണ്.
നാട്ടിലെ ഉത്സവത്തിന്റെ തിരക്കായതിനാലാണ് ലോട്ടറി ടിക്കറ്റ് ഹാജരാക്കാന്‍ താമസിച്ചതെന്ന് ഇരുവരും അധികൃതരോട് പറഞ്ഞു