ന്യൂഡൽഹി> ഇന്ത്യൻ സിവിൽ സർവീസ് ഫലം പ്രഖ്യാപിച്ചപ്പോൾ ആദ്യ നാല്റാങ്കും പെൺകുട്ടികൾ കരസ്ഥമാക്കി. 685 പേരാണ് യോഗ്യതാ പട്ടികയിൽ ഇടം പിടിച്ചത്. ശ്രുതി ശർമക്കാണ് ഒന്നാം റാങ്ക്, അങ്കിത അഗൾവാൾ . ഗാമിനി സിംഗ്ല. ഐശ്വര്യ വർമ എന്നിവർ യഥാക്രമം രണ്ട്, മൂന്ന് , നാല് റാങ്കുകൾ കരസ്ഥമാക്കി.
റാങ്ക് ലിസ്റ്റിലെ ആദ്യ നൂറുപേരിൽ 9 പേർ മലയാളികളാണ്. ദിലീപ് കെ കൈനിക്കര (21ാ റാങ്ക്), ശ്രുതി രാജലക്ഷ്മി (25), വി അവിനാശ് (31), ജാസ്മിൻ (36), ടി സ്വാതിശ്രീ (42), സി എസ് രമ്യ (46), അക്ഷയ് പിള്ള (51), അഖിൽ വി മേനോൻ (66), ചാരു (76) എന്നിവരാണ് നൂറ് റാങ്കിനുള്ളിൽ വന്ന മലയാളികൾ