അമൃത്സർ > പഞ്ചാബ് ഗായകനും കോണ്‍ഗ്രസ് നേതാവുമായിരുന്ന സിദ്ദു മൂസവാലയുടെ കൊലപാതകത്തില്‍ പഞ്ചാബ് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. ഹൈക്കോടതി സിറ്റിംഗ് ജഡ്ജി മൂസവാലയുടെ കൊലപാതകം അന്വേഷിക്കും. സംഭവത്തില്‍ എന്‍ഐഎ, സിബിഐ അന്വേഷിക്കണം എന്നതാണ് കുടുംബത്തിന്റെ ആവശ്യമെങ്കില്‍ അതിനും തയാറാണെന്നാണ് ആംആദ്മി സര്‍ക്കാര്‍ അറിയിച്ചു. നിലവില്‍ പ്രത്യേക സംഘമാണ് കേസില്‍ അന്വേഷണം നടത്തുന്നത്. കൊലപാതകത്തിന് ഉപയോഗിച്ച തോക്കുകള്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.