ആലപ്പുഴ> ചലച്ചിത്ര പിന്നണി ഗായകന് ഇടവ ബഷീര്‍ അന്തരിച്ചു. 80 വയസായിരുന്നു. പാട്ട് പാടുന്നതിനിടെ ആലപ്പുഴയിലെ വേദിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു.ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിയ്ക്കാനായില്ല.
‘വീണ വായിക്കുമെന് വിരല്ത്തുമ്പിലേ’ ആണ് ഇടവ ബഷീറിന്റെ ആദ്യ ചലച്ചിത്ര ഗാനം.’ആഴിത്തിരമാലകള്‍ അഴകിന്റെ മാലകള്‍’ എന്ന സൂപ്പര്‍ഹിറ്റ് ഗാനം പാടിയത് ബഷീറാണ്. തിരുവനന്തപുരത്തെ ഇടവ ഗ്രാമത്തിലായിരുന്നു ജനനം. പിന്നീട് ഗ്രാമത്തിന്റെ പേരും സ്വന്തം പേരിനൊപ്പം ചേര്‍ക്കുകയായിരുന്നു.