പാറ്റ്ന> ഒറ്റക്കാലില്‍ തൊങ്ങി സ്കൂളിലേയ്ക്ക് പോയിരുന്ന ബീഹാര്‍ വിദ്യാര്‍ഥിനിയ്ക്ക് സോഷ്യല്‍ മീഡിയയുടെ പിന്തുണയില്‍ ലഭിച്ചത് കൃത്രിമ കാലും മൂച്ചക്ര സൈക്കിളും. ബീഹാറിലെ പത്ത് വയസുകാരി സീമയ്ക്കാണ് സോഷ്യല്‍ മീഡിയയിലെ തന്റെ വീഡിയോ വൈറലായതിന് പിന്നാലെ ബീഹാര്‍ സര്‍ക്കാരിന്റെ തന്നെ സഹായം നേരിട്ടെത്തിയത്.
ബീഹാറിലെ ജാമുവ ജില്ലയില്‍ താമസിക്കുന്ന വിദ്യാര്‍ഥിനിയാണ് സീമ.രണ്ട് വര്‍ഷം മുമ്പുണ്ടായ അപകടത്തില്‍ സീമയുടെ ഒരു കാല് നഷ്ടപ്പെടുകയായിരുന്നു. എങ്കിലും പഠിക്കാനുള്ള അതിയായ താല്പര്യത്തിന്റെ അടിസ്ഥാനത്തില്‍ ഒരു കിലോമീറ്ററോളം ദിവസവും ഒറ്റക്കാലില്‍ തൊങ്ങി സ്കൂളിലെത്തുകയായിരുന്നു സീമ.
പാടത്തൂടെ മണ്ണും പുല്ലും നിറഞ്ഞ വഴിയിലൂടെ ചാടിച്ചാടി സ്കൂളിലേയ്ക്ക് പോകുന്ന വിദ്യാര്‍ഥിനിയുടെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
हमें गर्व है कि हमारे प्रदेश के बच्चे शिक्षा के प्रति जागरूक हो रहे हैं, सभी बाधाओं को पार कर शिक्षा ग्रहण कर रहे हैं।
सीमा एवं उसके जैसे हर बच्चे को चिन्हित कर उन्हें यथोचित सहायता मुहैया करवाई जायेगी। बहरहाल बिटिया तक जरूरी मदद पहुंचाई गई है। @NitishKumar @Jduonline #Bihar pic.twitter.com/PidkCvrQZN
— Dr. Ashok Choudhary (@AshokChoudhaary) May 25, 2022
ദൃശ്യം ബിഹാര്‍ കെട്ടിട നിര്‍മാണ വകുപ്പ് മന്ത്രി ഡോ. അശോക് ചൗദരി കാണാനിടയാകുകയും, തന്റെ സംസ്ഥാനത്തെ കുട്ടികള്‍ പ്രതിബന്ധങ്ങള്‍ അതിജീവിക്കാന്‍ ആഗ്രഹിക്കുന്നുവെന്നുതില് അഭിമാനമുണ്ടെന്നും ട്വീറ്റ് ചെയ്തു. സീമയ്ക്ക് വേണ്ട സഹായങ്ങള്‍ അവിടേക്കെത്തിക്കഴിഞ്ഞെന്നും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ ടാഗ് ചെയ്ത് അശോക് ചൗദരി ട്വിറ്ററില്‍ കുറിച്ചു.
സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത കണ്ടതോടെ ജാമുവ ജില്ല ഭരണാധികാരികള്‍ സീമയ്ക്ക് മൂന്ന് ചക്രങ്ങളുള്ള സൈക്കിള്‍ സമ്മാനമായി നല്‍കുകയായിരുന്നു. അതേസമയം, ക്രിത്രിമ കാല് നല്‍കിയത് ബിഹാര്‍ വിദ്യാഭ്യാസ വകുപ്പാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു