കൊച്ചി > തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ പിന്തുണ കുറയുന്നത് കൺമുന്നിൽ കാണുമ്പോഴുള്ള വിഭ്രാന്തിയുടെ ഭാഗമാണ് ജോ ജോസഫിനെതിരായ വ്യാജ വീഡിയോയുടെ പിന്നിലെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. ഈ വീഡിയോ വ്യാജവും നികൃഷ്ടവുമാണ്. യുഡിഎഫിന്റെ അവസരവാദ രാഷ്ട്രീയത്തിന് അന്ത്യം കുറിക്കുന്ന തെരഞ്ഞെടുപ്പാകും തൃക്കാക്കരയിലേത്. എ കെ ആന്റണി ജീവിത കാലം മൊത്തം ശ്രമിച്ചിട്ടും കോൺഗ്രസിനെ രക്ഷിക്കാനായില്ല. തൃക്കാക്കരയില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥിയായ ഡോ. ജോ ജോസഫ് ജനങ്ങൾക്കിടയിൽ അംഗീകരിക്കപ്പെട്ടു. കോൺഗ്രസ് പാർടി നിലവിൽ വലിയ രീതിയിൽ ദുർബലപ്പെട്ടുവെന്നും വിജയരാഘവൻ പറഞ്ഞു.