കൊച്ചി> കേരളത്തിൽ മാനസികാരോഗ്യ രംഗത്ത് ഇടപെടുന്നതിന്റെ ഭാഗമായി തൃശൂർ ആസ്ഥാനമായുള്ള ഇൻമൈൻഡ് (InMind)എന്ന സ്ഥാപനവുമായി ചേർന്ന് ഇഞ്ചി ഫിലിംസ് വിഷാദരോഗത്തെക്കുറിച്ചു തയ്യാറാക്കിയ ലഘുചിത്രം ‘സമയമായി’ശ്രദ്ധ നേടുന്നു. ഷെല്ലിയാണ് വിവിധ റോളുകളിൽ അഭിനയിക്കുന്നത്. പ്രശസ്ത നടി പാർവതി തിരുവോത്ത് ഈ വീഡിയോ ലോഞ്ച് ചെയ്തു
സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളെക്കുറിച്ചു ലഘുചിത്രങ്ങൾ ഉണ്ടാക്കാനും സാമൂഹിക മാധ്യമങ്ങളിലൂടെ ഒരു വിദ്യാഭ്യാസ പ്രക്രിയക്ക് തുടക്കം കുറിക്കാനുമാണ് ഇഞ്ചി ഫിലിംസ് ആരംഭിച്ചതെന്ന് പിന്നണി പ്രവർത്തകർ പറഞ്ഞു. കഴിഞ്ഞ വർഷം ഇഞ്ചി ഫിലിംസ് ഒരു കമ്പനിയായി രജിസ്റ്റർ ചെയ്തു ധാരാളം സാമൂഹിക വിഷയങ്ങളിൽ ഡോക്യൂമെന്ററികളൂം ലഘുചിത്രങ്ങളും നിർമിക്കാൻ ഈ ചുരുങ്ങിയ സമയം കൊണ്ട് കഴിയുകയും ചെയ്തതായി അവർ പറഞ്ഞു. സ്വരൂപ് ഇളമൺ,അഭിജിത് നാരായണൻ,ജോബിൻ ജോൺ വർഗീസ്, സാജൻ ഗോപാലൻ,ബിന്ദു സാജൻഎന്നിവരാണ് ചാനലിനു പിന്നിൽ.