കൊച്ചി> തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ തുടക്കം മുതല്‍ തെറ്റായ രീതിയിലുള്ള പ്രചരണങ്ങളാണ് യുഡിഎഫിന്റെ ഭാഗത്ത് നിന്നുണ്ടാവുന്നതെന്ന് മന്ത്രി പി രാജീവ്. യുഡിഎഫിന്റെ പാരാജയ ഭീതിയാണ് എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫിന്റെ പേരിൽ അശ്ലീല വീഡിയോ കോൺഗ്രസ് നേതാക്കളുടെ ചിത്രമുള്ള പ്രൊഫൈലുകള്‍ ഷെയര്‍ ചെയ്യുന്നതെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഒരു പാർട്ടിയും കാണിക്കാത്ത മോശം നടപടിയാണ് കോൺഗ്രസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. സംഭവത്തിൽ പൊലീസിലും തെരഞ്ഞെടുപ്പ് കമ്മീഷനും എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ എം സ്വരാജ് പരാതി നൽകി. യുഡിഎഫിൽ ഉള്ളവർ തന്നെ ഇതിനെതിരെ പ്രതികരിക്കണമെന്നും പി രാജീവ് ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് സൈബർ ക്രിമിനലുകളെ കോണ്‍ഗ്രസ് തീറ്റി പോറ്റുകയാണെന്നും കോൺഗ്രസ് നേതാക്കൾ ഇവരെ ഉച്ചഭാഷിണികളായി ഉപയോഗിക്കുകയാണെന്നും സ്വരാജ് കുറ്റപ്പെടുത്തി. സ്റ്റീഫൻ ജോൺ , ഗീതാ പി ജോൺ എന്നീയാളുകളുടെയും ഞാൻ ആലങ്ങാടൻ എന്ന ഫെയ്സ്ബുക്ക് പേജിലൂടെയുമാണ് അപകീർത്തിപ്പെടുത്തലെന്നും സ്വരാജ് പറഞ്ഞു.