കൊച്ചി> മതവിദ്വേഷ പ്രസംഗം നടത്തിയ കേസിൽ കോടതി ജാമ്യം റദ്ദാക്കിയതിന് പിന്നാലെ പി സി ജോർജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വെണ്ണലയിലെ വിദ്വേഷ പ്രസംഗ കേസില്‍ കൊച്ചി പാലാരിവട്ടം സ്റ്റേഷനില്‍ ഹാജരായ ജോര്‍ജിനെ തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
കൊച്ചി വെണ്ണല തൈക്കാട്ട് മഹാദേവക്ഷേത്രത്തിലെ സപ്താഹ യജ്ഞത്തോടനുബന്ധിച്ചു മതവിദ്വേഷ പ്രസംഗം നടത്തിയെന്ന കേസില്‍ ചോദ്യം ചെയ്യലിനാണ് പി സി ജോര്‍ജ് പാലാരിവട്ടം സ്റ്റേഷനില്‍ ഹാജരായത്. കേസിൽ ഒളിവിലായിരുന്ന പി സി ജോർജ് മകൻ ഷോൺ ജോർജിനൊപ്പമാണ് സ്റ്റേഷനിലെത്തിയത്.