മലപ്പുറം> ഹരിത വിഷയത്തിൽ തീരുമാനമെടുത്താതാണെന്നും ഇനിയും ചർച്ച ചെയ്യാൻ പാർട്ടിക്ക് താൽപര്യമില്ലെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം. മുസ്ലിം ലീഗ് വിദ്യാർഥിനി വിഭാഗം ‘ഹരിത’ വിഷയത്തിൽ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിനെതിരെയുള്ള ഇ ടി മുഹമ്മദ് ബഷീറിന്റെ ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തുവന്ന സാഹചര്യത്തിലാണ് പി എം എ സലാമിന്റെ പ്രതികരണം.
വർഷങ്ങൾക്ക് മുമ്പ് നടന്ന സ്വകാര്യ സംഭാഷണങ്ങൾ പുറത്തുവിട്ട് സമൂഹത്തിൽ മാന്യതയും വ്യക്തിത്വവുമുള്ള ആളുകളെ അവഹേളിക്കുന്നത് മാധ്യമ പ്രവർത്തനമല്ലെന്നും ശരിയായ രീതിയല്ലെന്നും പി എം എ സലാം കൂട്ടിചേർത്തു.