മെൽബൺ: വിക്ടോറിയൻ ആശുപത്രികളിൽ, വർദ്ധിച്ചുവരുന്ന കേസുകൾ സമ്മർദ്ദം ചെലുത്തുന്നതിനാൽ ഫ്ലൂ വാക്സിനേഷൻ കുത്തിവയ്പ്പുകൾ സൗജന്യമായി നൽകാൻ വിക്ടോറിയൻ സർക്കാർ തീരുമാനിച്ചു. ഇൻഫ്ലുവൻസ അണുബാധകളുടെ കുത്തനെ വർദ്ധനവ് തടയുന്നതിനായി എല്ലാ വിക്ടോറിയക്കാർക്കും ഫ്ലൂ ഷോട്ടുകൾ സൗജന്യമാക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കുന്നതായി പ്രീമിയർ ഡാനിയൽ ആൻഡ്രൂസ് സ്ഥിരീകരിച്ചു.
NSW, Queensland ഗവൺമെന്റുകൾ ഇതിനകം തന്നെ ആറ് മാസവും അതിൽ കൂടുതലുമുള്ളവർക്ക് സൗജന്യ ഇൻഫ്ലുവൻസ വാക്സിനുകൾ വാഗ്ദാനം ചെയ്തിട്ടുണ്ട്.
ഫ്ലൂ ഷോട്ടുകൾ സൗജന്യമാക്കുന്നതിനെക്കുറിച്ച് സർക്കാർ ഫാർമസി ഗിൽഡുമായും, ഓസ്ട്രേലിയൻ മെഡിക്കൽ അസോസിയേഷനുമായും ആഴത്തിലുള്ള ചർച്ചയിലാണെന്ന് ആൻഡ്രൂസ് സ്ഥിരീകരിച്ചു.
പുതിയ ഡാറ്റ കാണിക്കുന്നത് അഞ്ച് വയസ്സിന് താഴെയുള്ള വിക്ടോറിയൻ കുട്ടികളിൽ 10-ൽ രണ്ടിൽ താഴെ പേർക്ക് മാത്രമാണ് ഈ വർഷം ഇൻഫ്ലുവൻസ വാക്സിനേഷൻ ലഭിച്ചത്, അവർ ഇതിനകം തന്നെ സൗജന്യ കുത്തിവയ്പ്പിന് അർഹരായവരിൽ ഉൾപ്പെടുന്നു, കാരണം ഗുരുതരമായ രോഗത്തിന് പ്രത്യേക സാധ്യതയുള്ളതായി കണക്കാക്കപ്പെടുന്നവരാണവർ.
വിക്ടോറിയയിൽ ഈ വർഷം ഇതുവരെ പതിനായിരത്തിലധികം ഇൻഫ്ലുവൻസകൾ രേഖപ്പെടുത്തിയിട്ടുണ്ട്..’ഞങ് ങൾ പ്രഖ്യാപനങ്ങൾ നടത്തരുത് എന്നത് വളരെ പ്രധാനമാണ്. ആ പാതയിലേക്ക് പോകുന്നതിന് മുമ്പ് ഞങ്ങൾക്ക് വിശദമായ ഒരു പ്ലാൻ ഉണ്ടായിരിക്കണം.ഇക്കാര്യത്തിൽ തനിക്ക് ഉടൻ തന്നെ കൂടുതൽ കാര്യങ്ങൾ പറയാനുണ്ടെന്നും ഈ സംരംഭത്തിന് കോമൺവെൽത്ത് പിന്തുണ തേടുകയാണെന്നും” ആൻഡ്രൂസ് പറഞ്ഞു.
റോയൽ ഓസ്ട്രേലിയൻ കോളേജ് ഓഫ് ജനറൽ പ്രാക്ടീഷണേഴ്സ് പ്രസിഡന്റ് ഡോ കാരെൻ പ്രൈസ്, കൊച്ചുകുട്ടികളിൽ ഇൻഫ്ലുവൻസ വളരെ മോശമായിരിക്കുമെന്ന് മുന്നറിയിപ്പ് നൽകി. ആളുകൾ COVID-19 വാക്സിനേഷനിൽ മുഴുകിയിരിക്കുകയാണെന്നും പനി ഇത്ര പെട്ടെന്ന് ഇത്ര വലിയ പ്രശ്നം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കില്ലെന്നും അവർ പറഞ്ഞു.
ഈ ആഴ്ച ആദ്യം മുതൽക്ക് തന്നെ, വിക്ടോറിയൻ ഡോക്ടർമാരും ഫാർമസിസ്റ്റുകളും ഓരോ ഓസ്ട്രേലിയക്കാരനും സൗജന്യ ഫ്ലൂ വാക്സിനേഷനുകൾക്കായി കൈകോർത്ത് പ്രവർത്തിക്കുന്നു. ഇതിനകം തന്നെ തിരക്കേറിയ ആശുപത്രികളിലെ കേസുകളുടെ വർദ്ധനവ് തടയാനും, ഇൻഫ്ലുവൻസ അണുബാധയിൽ വലിയ വർദ്ധനവിന് കാരണമായേക്കാവുന്ന ഘടകങ്ങൾ ഇല്ലാതാക്കാനും ഞങ്ങൾ സംയുക്തമായി പ്രതിജ്ഞാബദ്ധതയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ പരിശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഓസ്ട്രേലിയൻ വാർത്തകളും, വിശേഷങ്ങളും തത്സമയം അറിയുവാനായി OZMALAYALAM WhatsApp/Facebook ഗ്രൂപ്പിൽ അംഗമാകാൻ –
Follow this link to join ‘ഓസ് മലയാളം’ WhatsApp group: OZMALAYALAM WhatsApp Group 3
Please Like our Facebook page >> https://www.facebook.com/ OzMalayalam