ഗുജറാത്ത്> മകന് സ്കൂള്‍ ഫീസ് കണ്ടെത്തുന്നതിനായി വ്യാപാരിയെ കൊന്ന ശേഷം കവര്‍ച്ച നടത്തിയ 52 കാരന് പിടിയില്‍.മുംബൈ കേന്ദ്രീകരിച്ച് വ്യാപാരം നടത്തുന്ന മന്‍സുഖ് സത്താരയെയാണ് വാലാ ഗാദ്വി എന്ന തൊഴിലാളി കൊലപ്പെടുത്തിയത്. ഏപ്രില്‍ 25 രാത്രിയായിരുന്നു കൊലപാതകം.
‘ കടത്തില്‍ മുങ്ങിയ അവസ്ഥയിലായിരുന്നു. മകന്റെ ഹോസ്റ്റല്‍ ഫീസും പഠനത്തിന്റെ ഫീസും അടയ്ക്കുന്നതിനായാണ് സ്വര്‍ണം മോഷ്ടിച്ചത്’ – ഗാദ്വി പൊലീസിനോട് പറഞ്ഞു
സ്ഥലം കണ്ടെത്തി നിക്ഷേപം നടത്താനായി ഗുജറാത്തിലെ വഡാല ഗ്രാമത്തിലെത്തിയതായിരുന്നു മന്‍സുഖ് സത്താര. സ്വര്‍ണ ചെയിനടക്കമുള്ള ആഭരണങ്ങളണിഞ്ഞ് നില്ക്കുന്ന മന്‍സുഖിനെ കണ്ട ഗാദ്വി മോഷണത്തിന് തയ്യാറെടുക്കുകയായിരുന്നു. ഏപ്രില്‍ 25 ന് കൃത്യം നടത്താനായി പദ്ധതി തയ്യാറാക്കി. എന്നാല്‍ ആഭരണ മോഷണത്തിനിടയില്‍ മന്‍സുഖ് ഗാദ്വിയെ തടയുകയും തുടര്‍ന്ന് മൂര്‍ച്ചയുള്ള ആയുധമുപയോഗിച്ച് 12 തവണ മന്‍സുഖിനെ കുത്തുകയുമായിരുന്നു.
സ്വര്‍ണം പണയം വച്ച് 1.1 ലക്ഷം ഗാദ്വി വായ്പ എടുത്തതായി അന്വേഷണ സംഘം കണ്ടെത്തി.കച്ചിലെ മുന്ദ്ര താലൂക്കിലെ വഡാല ഗ്രാമത്തിലാണ് ഗാദ്വിയുടെ മകന് പഠിക്കുന്നത്