തൃശൂർ> മഴ മാറിനിന്നതോടെ ആവേശമായി തൃശൂർ പൂരം വെടിക്കെട്ട്. രണ്ട് തവണ മാറ്റിവെച്ച തൃശൂർ പൂരം വെടിക്കെട്ടാണ് വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണിയോടെ നടന്നത്. ഒരുമണിയോടെ വെടിക്കെട്ട് നടത്താനാണ് തീരുമാനിച്ചതെങ്കിലും മഴ കാരണം ഒരു മണിക്കൂറുകളോളം നീട്ടിവെക്കുകയായിരുന്നു.
വെടിക്കെട്ടിനു മുന്നോടിയായി സ്വരാജ് റൗണ്ടിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. റവന്യു മന്ത്രി കെ.രാജനും കലക്ടറും വെടിക്കെട്ടുപുരകൾ സന്ദർശിച്ച് സ്ഥിതിഗതി വിലയിരുത്തി.