ഓമനത്തമുള്ള നായ്ക്കുട്ടികളെ എല്ലാവർക്കും വളരെ ഇഷ്ടമാണ്. വീട്ടിൽ വളർത്തുന്ന ഡാഷ്, പോമറേനിയൻ, ബീഗൾ തുടങ്ങി ചെറിയ ഇനം ചില നായ്ക്കുട്ടികള്‍ അനുസരണയുള്ളതും ആകർഷണമുള്ളതുമാണ്. കാഴ്ചയിലും ഇടപെടുമ്പോൾ അപകടകാരികളുമായ ചില നായ്ക്കളെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്. ലോകത്തിലെ ചില രാജ്യങ്ങളിൽ ഇവയിൽ പലതിനും നിരോധനവുമുണ്ട്. നിർബന്ധിത മൈക്രോചിപ്പിംഗ്, പ്രത്യേക പെർമിറ്റ് നേടൽ, നിർബന്ധിത വന്ധ്യംകരണം ഇവയെ വളർത്താനുള്ള പെർമിഷനുകൾ തുടങ്ങിയ വ്യവസ്ഥകളോടെ മാത്രമേ ഈ രാജ്യങ്ങളിൽ ഇവയെ വളർത്താൻ സാധിക്കൂ.