കൊച്ചി> ജില്ലയില്‍ അഞ്ച് തദ്ദേശ സ്ഥാപനങ്ങളിലെ ആറ് വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ കുന്നത്തുനാട് പഞ്ചായത്ത് 11-ാം വാര്‍ഡ് വെമ്പിള്ളി യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. 15 വര്‍ഷമായി യുഡിഎഫ് പ്രതിനിധിയാണിവിടെ. പഞ്ചായത്ത് ഭരിക്കുന്നത് ട്വന്റിട്വന്റിയാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എന്‍ ഒ ബാബു 139 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ 520 വോട്ടുനേടി പിടിച്ചെടുത്തത്. കോൺഗ്രസ് അംഗം ജോസ് ജോർജ് മരിച്ച ഒഴിവിലേക്കായിരുന്നു തെരഞ്ഞെടുപ്പ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 268 വോട്ടുനേടിയ എല്‍ഡിഎഫ് ഇത്തവണയത് ഇരട്ടിയാക്കി. യുഡിഎഫിന്റെ പി പി ജോര്‍ജ് 284ഉം ട്വന്റി 20 സ്ഥാനാര്‍ഥി എല്‍ദോപോള്‍ 381 വോട്ടും ബിജെപി സ്ഥാനാര്‍ഥി പ്രദീപ് പുളിമൂട്ടില്‍ 29 വോട്ടും നേടി.
കക്ഷി നില: ട്വന്റി 20 (11), യുഡിഎഫ് (ആറ്), എല്‍ഡിഎഫ് (രണ്ട്)
കൊച്ചി കോര്പ്പറേഷന് 62-ാം ഡിവിഷന് എറണാകുളം സൗത്ത് ബിജെപിയും നെടുമ്പാശ്ശേരി പഞ്ചായത്ത് അത്താണി ടൗണ്‍, വാരപ്പെട്ടി പഞ്ചായത്ത് ആറാം വാര്‍ഡ് മൈലൂര്‍ എന്നിവ കോണ്‍ഗ്രസും നിലനിര്‍ത്തി. തൃപ്പൂണിത്തുറ നഗരസഭ 11-ാം വാര്‍ഡ് ഇളമനത്തോപ്പില്‍, 46-ാം വാര്‍ഡ് പിഷാരി കോവില്‍ എന്നീ സീറ്റുകള്‍ യുഡിഎഫ് ബിജെപിക്ക് വോട്ട് മറിച്ചതോടെ എല്‍ഡിഎഫിന് നഷ്ടമായി.
കൊച്ചി കോര്പ്പറേഷന് എറണാകുളം സൗത്തില്‍ ബിജെപി സ്ഥാനാര്‍ഥി പത്മജ എസ് മേനോന് 25 വോട്ടിന്റെ ഭൂരിപക്ഷത്തോടെ 899 വോട്ട് നേടി വിജയിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥി അനിത വാര്യര്‍ 899 വോട്ടും എല്‍ഡിഎഫ് സ്ഥാനാര്‍ഥി അശ്വതി എസ് 328 വോട്ടും നേടി. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ 47 വോട്ട് എല്‍ഡിഎഫ് അധികമായി നേടി. ബിജെപി അംഗം മിനി ആര് മേനോന് മരിച്ച ഒഴിവിലേക്കായിരുന്നു തെരഞ്ഞെടുപ്പ്.
കക്ഷി നില: എല്‍ഡിഎഫ് (സ്വതന്ത്രന് ഉള്‍പ്പടെ 38), യുഡിഎഫ് (31), ബിജെപി (അഞ്ച്).
നെടുമ്പാശേരി പഞ്ചായത്ത് 17ാം വാർഡ് അത്താണി ടൗണില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ജോബി നെൽക്കര 274 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ 709 വോട്ട് നേടി വിജയിച്ചു. കോൺഗ്രസ് അംഗം പി വൈ വർഗീസ് രാജി വെച്ച ഒഴിവിലേക്കായിരുന്നു തെരഞ്ഞെടുപ്പ്. 2020ലെ തെരഞ്ഞെടുപ്പിൽ 126 വോട്ടായിരുന്നു. എൽഡിഎഫിന് ലഭിച്ചത്. ഇത്തവണ എൽഡിഎഫ് സ്ഥാനാർഥി ഡോ. എം പി ആന്റണിയത് 435 വോട്ടായി ഉയര്‍ത്തി. ബിജെപിക്ക് 34 വോട്ട് മാത്രമാണ് ലഭിച്ചത്. കക്ഷിനില: എല്‍ഡിഎഫ് (ഒമ്പത്), കോണ്‍ഗ്രസ് (ഒമ്പത്), സ്വതന്ത്രന് (1)
വാരപ്പെട്ടി പഞ്ചായത്ത് ആറാം വാർഡ് മൈലൂരിൽ യുഡിഎഫ് സ്ഥാനാര്‍ഥി കെ കെ ഹുസൈന് വിജയിച്ചെങ്കിലും ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞു. കഴിഞ്ഞ തവണ 303 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി അന്തരിച്ച സി കെ അബ്ദുൽ നൂർ ജയിച്ചത്. ഇത്തവണ 25 വോട്ട് മാത്രമാണ് ഭൂരിപക്ഷം. 647 വോട്ടാണ് നേടിയത്. എൽഡിഎഫ് സ്ഥാനാർഥി ഷിബു വർക്കി 622 വോട്ട് നേടി. ബൂത്ത് ഒന്നിൽ 620 വോട്ട് പോൾ ചെയ്തതിൽ 319 വോട്ട് എൽഡിഎഫും 301 വോട്ട് യുഡിഎഫും നേടി. ബൂത്ത് രണ്ടിൽ 649 വോട്ട് പോൾ ചെയ്തതിൽ 303 വോട്ട് എൽഡിഎഫും 346 യുഡിഎഫും നേടി.
കക്ഷി നില: യുഡിഎഫ് (9), എല്‍ഡിഎഫ് (3), എന്‍ഡിഎ (1).
തൃപ്പൂണിത്തുറ നഗരസഭ 11-ാം വാര്‍ഡ് ഇളമനത്തോപ്പില്‍ കഴിഞ്ഞ തവണ യുഡിഎഫ് 144 വോട്ട് നേടിയിരുന്നു. ഇത്തവണയത് 70 വോട്ടായി ചുരുങ്ങി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നേടിയതിന്റെ പകുതിയലധികം വോട്ടാണ് യുഡിഎഫ് ബിജെപിക്കായി മറിച്ചത്. ഇതോടെ 38 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ 363 വോട്ട് നേടി ബിജെപി സ്ഥാനാര്‍ഥി വള്ളി രവി വിജയിച്ചു. എല്‍ഡിഎഫിന് കഴിഞ്ഞ തവണയേക്കാള്‍ 44 വോട്ട് അധികം ലഭിച്ചെങ്കിലും വിജയിക്കാനായില്ല. 325 വോട്ടാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി പ്രതീഷ് ഇ ടി നേടിയത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഷിബുമലയില്‍ 70 വോട്ട് നേടി. കഴിഞ്ഞ തവണ ആകെ പോള്‍ ചെയ്ത 680 വോട്ടില്‍ എല്‍ഡിഎഫ് 281 വോട്ടും ബിജെപി 255 വോട്ടും യുഡിഎഫ് 144 വോട്ടുമാണ് നേടിയത്. ഇത്തവണ പോളിങ് ഉയര്‍ന്നിട്ടും കോണ്‍ഗ്രസിന്റെ വോട്ട് കുറഞ്ഞത് ബിജെപിക്ക് വോട്ട് മറിച്ചുവെന്നത് വ്യക്തമാക്കുന്നു. നഗരസഭാ സ്ഥിരംസമിതി അധ്യക്ഷനായ സിപിഐ എമ്മിലെ കെ ടി സൈഗാൾ അന്തരിച്ച ഒഴിവിലേക്കായിരുന്നു തെരഞ്ഞെടുപ്പ്.
46-ാം വാര്‍ഡ് പിഷാരി കോവില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 933 ആയിരുന്നു ആകെ പോളിങ്. ഇത്തവണയത് 1171 വോട്ടായി ഉയര്‍ന്നെങ്കിലും 25 വോട്ടാണ് യുഡിഎഫ് അധികമായി നേടിയത്. ഇത് യുഡിഎഫും ബിജെപിയും തമ്മിലുള്ള ഒത്തുകളിയാണ് വ്യക്തമാക്കുന്നത്. ബിജെപി സ്ഥാനാര്‍ഥി രതിരാജു 16 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ 468 വോട്ട് നേടി വിജയിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സംഗീത സുമേഷ് 452 വോട്ടും യുഡിഎഫ് സ്ഥാനാര്‍ഥി ശോഭന തമ്പി 251 വോട്ടും നേടി. കഴിഞ്ഞതവണ എല്‍ഡിഎഫ് 360 വോട്ടും ബിജെപി 347 വോട്ടും യുഡിഎഫ് 226 വോട്ടുമാണ് നേടിയത്. എൽഡിഎഫ് അംഗം രാജമ്മ മോഹൻ അന്തരിച്ച ഒഴിവിലേക്കായിരുന്നു തെരഞ്ഞെടുപ്പ്. കക്ഷി നില: എല്‍ഡിഎഫ് (21), ബിജെപി (17), കോണ്‍ഗ്രസ് (എട്ട്), സ്വതന്ത്രൻ (ഒന്ന്)