വാഷിംഗ്ടണ്‍> അമേരിക്കയില്‍ ഇരുപത്തിരണ്ട് ആഴ്ചകള്‍ മാത്രം സമയമെടുത്ത് പിറന്ന ഇരട്ടക്കുഞ്ഞുങ്ങള്‍ മൂന്നാം വയസിലേയ്ക്ക്. അമേരിക്കയിലെ ലോവ സിറ്റിയിലാണ് ലോകത്തില്‍ വച്ച് തന്നെ ഏറ്റവും കുറഞ്ഞ സമയം ഗര്‍ഭപാത്രത്തിലിരുന്ന ശേഷം കുഞ്ഞുങ്ങള്‍ പിറന്നത്.
155 ദിവസങ്ങള്‍ക്കുള്ളിലാണ് കാമ്പ്രിയും കീലിയും പിറന്നത്. യുഎസിലെ യൂണിവേഴ്സിറ്റി ഓഫ് ലോവ ഹോസ്പിറ്റല്‍സ് ആന്റ് ക്ലിനിക്സിലാണ് നവംബര്‍ 2018, നവംബര്‍ 24 ന് കുട്ടികളുടെ ജനനം. മാര്‍ച്ച് 29, 2019 ആയിരുന്നു തീയതിയെങ്കിലും 22 ആഴ്ചയും ഒരുദിവസവുമെത്തിയതോടെ പുറത്തുവരികയായിരുന്നു.
125 ദിവസം മുന്നെയാണ് കുഞ്ഞുങ്ങള്‍ പിറന്നത്. ജേഡ് ഇവോള്ഡ്റ്റ് ആണ് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. കീലിയ്ക്ക് 490 ഗ്രാമും, കാമ്പ്രിയ്ക്ക് 449 ഗ്രാമുമാണുണ്ടായത്.