കൊച്ചി> തൃക്കാക്കര നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ഡോ ജോ ജോസഫ് തിങ്കളാഴ്ച നാമനിർദേശ പത്രിക നൽകും. പകൽ 11ന് കാക്കനാട് കലക്ടറേറ്റിൽ ഉപതെരഞ്ഞെടുപ്പ് റിട്ടേണിങ് ഓഫീസർക്കാണ് പത്രിക സമർപ്പിക്കുക. സിപിഐ എം തൃക്കാക്കര നിയോജകമണ്ഡലം മണ്ഡലം സെക്രട്ടറി എം സ്വരാജ്, ജില്ലാ സെക്രട്ടറി സി എൻ മോഹനൻ, ഘടകകക്ഷി നേതാക്കൾ എന്നിവർ ഒപ്പമുണ്ടാകും.