ആലപ്പുഴ
പാലക്കാട് ഇരട്ടക്കൊലപാതകക്കേസ് അന്വേഷണം നല്ലരീതിയിലാണ് നടക്കുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. രണ്ട് വർഗീയസംഘടനകൾ ഏറ്റുമുട്ടിയതിന് സർക്കാർ കുറ്റക്കാരാകുന്നത് എങ്ങനെയാണെന്നും -അദ്ദേഹം ചോദിച്ചു. ആലപ്പുഴയിൽ എഐഎസ്എഫ് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കാനം.
എല്ലാ വിഷയത്തിലും സർക്കാരിനെ വിമർശിക്കുന്ന നയമാണ് പ്രതിപക്ഷനേതാവിന്റേത്. ഭൂരിപക്ഷ വർഗീയതയെ പ്രോത്സാഹിപ്പിക്കുകയും ന്യൂനപക്ഷ വർഗീയതയെ ശക്തിപ്പെടുത്തുകയാണ് യുഡിഎഫ്. അക്രമത്തെ അടിച്ചമർത്തുകയാണ് സർക്കാർ നയം. വർഗീയസംഘടനകളെ ഒറ്റപ്പെടുത്താൻ പൊതുസമൂഹവും മാധ്യമങ്ങളും തയ്യാറാകണം. പൊതുമേഖലാ സ്ഥാപനങ്ങളിലെ തൊഴിലാളിസമരങ്ങളെ കുറ്റപ്പെടുത്താനാകില്ലെന്നും കാനം പറഞ്ഞു.