മലപ്പുറം
അനധികൃത സ്വത്ത് സമ്പാദനക്കേസിൽ സംസ്ഥാന സെക്രട്ടറി കെ എം ഷാജിയെ ന്യായീകരിച്ച് മുസ്ലിംലീഗ് നേതൃത്വം. നീക്കം രാഷ്ട്രീയപ്രേരിതമാണെന്ന് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയും സംസ്ഥാന ജനറൽ സെക്രട്ടറിയുടെ ചുമതലയുള്ള പി എം എ സലാമും വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കേരള–- കേന്ദ്ര സർക്കാരുകൾ ചേർന്ന് വേട്ടയാടുകയാണ്. പാർടി എല്ലാ പിന്തുണയും നൽകും. നിയമപരമായി നേരിടും. ഇത് താൽക്കാലിക നടപടിയാണെന്നും അന്തിമ വിജയം ഷാജിക്കാകുമെന്നും പി എം എ സലാം പറഞ്ഞു. കേന്ദ്ര ഏജൻസികൾ ഷാജിയെ വേട്ടയാടുകയാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇഡിയുടെ പെട്ടെന്നുള്ള നടപടി ഇതാണ് തെളിയിക്കുന്നത്. നേരിടുമെന്നും അദ്ദേഹം പറഞ്ഞു.