ന്യൂഡൽഹി
ഒരേ സമയം രണ്ടു ബിരുദം പഠിക്കാമെന്ന പരിഷ്കാരത്തിൽ യുജിസി മാർഗനിർദേശം പുറത്തിറക്കി. ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് മാർഗനിർദേശം പുറത്തിറക്കിയത്. ക്ലാസ് സമയം ക്രമീകരിക്കാനായാൽ രണ്ടു ബിരുദവും കോളേജിലെത്തി പഠിക്കാം. ഒരെണ്ണം ഓപ്പൺ ആൻഡ് ഡിസ്റ്റൻസ്(ഒഡിഎൽ) അല്ലെങ്കിൽ ഓൺലൈനായോ അടുത്തത് ഓഫ്ലൈനായോ പഠിക്കാം. കോഴ്സുകൾക്ക് യുജിസി, സ്റ്റാറ്റ്യൂട്ടറി കൗൺസിൽ, കേന്ദ്രസർക്കാർ എന്നിവയുടെ അംഗീകാരമുണ്ടാകണം. പിഎച്ച്ഡി വിദ്യാർഥികൾക്കും സാങ്കേതിക കോഴ്സ് പഠിക്കുന്നവർക്കും ഈ അവസരം ഉപയോഗിക്കാനാകില്ല. വിജ്ഞാപനത്തിനുമുമ്പ് രണ്ടു ബിരുദം ഒരേസമയം നേടിയവർക്ക് ആനുകൂല്യം ലഭിക്കില്ല.
കോഴ്സുകളുടെ നടത്തിപ്പും നിയന്ത്രണവും യുജിസി വിജ്ഞാപനത്തിനും സ്റ്റാറ്റ്യൂട്ടറി കൗൺസിൽ നിയമങ്ങൾക്കും വിധേയമായിരിക്കും. കഴിഞ്ഞ ദിവസമാണ് ഒരേസമയം രണ്ട് ബിരുദം പഠിക്കാമെന്ന തീരുമാനം യുജിസി പ്രഖ്യാപിച്ചത്.