ന്യൂഡൽഹി
1971ലെ യുദ്ധത്തിൽ പാകിസ്ഥാൻ തടവിലാക്കിയ ഇന്ത്യൻ സൈനികരെ തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്രസർക്കാരിന് സുപ്രീംകോടതി നോട്ടീസ്. പാക് തടവിലായ മേജർ കൻവൽജിത് സിങ്ങിന്റെ ഭാര്യ ജസ്ബീർകൗർ സമർപ്പിച്ച ഹർജിയിൽ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് നോട്ടീസ് അയച്ചത്. മൂന്നാഴ്ചയ്ക്കുള്ളിൽ കേന്ദ്രം നിലപാടറിയിക്കണം.
50 വർഷമായി അദ്ദേഹം ഉൾപ്പെടെയുള്ളവർ അനധികൃത തടവിലാണെന്ന് ഹർജിക്കാരിക്കുവേണ്ടി അഡ്വ. നമിത് സക്സേന ചൂണ്ടിക്കാട്ടി. കാർഗിൽ യുദ്ധത്തിൽ പാക് പിടിയിലായ ക്യാപ്റ്റൻ സൗരഭ്കാലിയയും അഞ്ച് സൈനികരും ക്രൂരമായി കൊല്ലപ്പെട്ടതും അന്വേഷിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.