കീവ്
മരിയൂപോളില്‍ ആയിരത്തോളം ഉക്രയ്ന് സൈനികര്‍ കീഴടങ്ങിയതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം വക്താവ് മേജര്‍ ജനറല്‍ ഈഗോര്‍ കൊന്ഷെങ്കോവ് പറഞ്ഞു. 47 സ്ത്രീകളും 167 സൈനിക ഉദ്യോഗസ്ഥരും അടങ്ങുന്ന ഉക്രയ്നിലെ സേനയിലെ പരിക്കേറ്റ 151 പേര്‍ക്ക് ചികിത്സ നല്‍കിയതായും കൊന്ഷെങ്കോവ് പറഞ്ഞു.
ഇതിനിടെ, നാറ്റോ രാജ്യങ്ങളായ പോളണ്ട്, ലിത്വാനിയ, ലത്വിയ, എസ്റ്റോനിയ എന്നിവിടങ്ങളിലെ പ്രസിഡന്റുമാര്‍ ഉക്രയ്ൻ ബുധനാഴ്ച സന്ദര്‍ശിച്ചു. കീവിൽ ട്രെയിന്‍ മാര്‍ഗമെത്തി പ്രസിഡന്റ് വ്ലോദിമിര്‍ സെലന്‍സ്കിയുമായി കൂടിക്കാഴ്ച നടത്തി. ഖര്‍കിവില്‍ ബുധനാഴ്ച നടന്ന ഷെല്ലാക്രമണത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു. കുട്ടികളടക്കം 22 പേര്‍ക്ക് പരിക്കേറ്റെന്ന് ഗവര്‍ണര്‍ ഒലെഗ് സെനഗുബോവ് പറഞ്ഞു.