തിരുവനന്തപുരം> സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. . തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും ആണ് കൂടുതൽ മഴ സാധ്യതയുള്ളത്.
ഉച്ചയോടെ ശക്തമായ കാറ്റും ഇടിമിന്നലോട് കൂടിയ മഴയുമുണ്ടായേക്കും. വടക്കൻ കേരളത്തിൽ കാര്യമായ മഴ സാധ്യതയില്ല. ബംഗാൾ ഉൾക്കടലിൽ നിന്നുള്ള ഈർപ്പമേറിയ കാറ്റും ആന്തമാൻ കടലിൽ രൂപപ്പെടുന്ന ന്യൂനമർദവുമാണ് മഴയ്ക്ക് കാരണം.മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്.