അടിസ്ഥാനപരമായി ശ്രീലങ്കയിലേത് വിദേശനാണയ പ്രതിസന്ധിയാണ്. എന്നാൽ ഇതുവച്ച് കേരളത്തിലെ വായ്പാനയത്തിന്റെ മേൽ കുതിര കയറുന്നതിന് അർത്ഥമില്ല. കാരണം ഇന്ത്യയെന്ന പരമാധികാര രാജ്യത്തിലെ ഒരു സംസ്ഥാനം മാത്രമാണ് കേരളം. ഒരു സംസ്ഥാനത്തിനു മാത്രമായി വിദേശനാണയ പ്രതിസന്ധി ഉണ്ടാകില്ല.