കോഴിക്കോട്> സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ (ഇകെ വിഭാഗം) യുടെ നിയന്ത്രണത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലപ്പത്തുനിന്ന് പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളെ മാറ്റിനിര്‍ത്താനുള്ള നീക്കത്തിനെതിരെ പരാതി. മതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭരണനിയന്ത്രണമുള്ള കോ ഓര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളേജസ് (സിഐസി) തലപ്പത്തുനിന്ന് തങ്ങളെ മാറ്റാനുള്ള ഭരണഘടനാ ഭേദഗതി അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് മലപ്പുറം ജില്ലാ രജിസ്ട്രാര്‍ക്ക് പരാതി നല്കി.
സിഐസി സെനറ്റംഗങ്ങളായ ടി കെ അലി, എ എം പരീദ് എന്നിവരാണ് പരാതി നല്‍കിയത്. സമസ്തയുടെ നിയന്ത്രണത്തിലുള്ള സ്ഥാപനത്തെ തകര്‍ക്കാനും സ്വത്ത് കയ്യടക്കാനുള്ള നീക്കത്തിന്റെയും ഭാമാണീ ഭേദഗതികള്‍. സമസ്തയുടെ ഉപദേശ നിര്‍ദേശാനുസൃതം പ്രവര്‍ത്തിച്ചാണ് സിഐസി പ്രവര്‍ത്തനങ്ങള്‍ വളര്‍ന്നത്. അതിനാല്‍ ഭേദഗതിക്കുള്ള അപേക്ഷ സ്വീകരിക്കരുതെന്നാണ് ഇരുവരും ആവശ്യപ്പെട്ടിരിക്കുന്നത്. വിവിധ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വാഫി, വഫിയ്യ ബിരുദങ്ങള്‍ നല്കുന്ന കോളേജുകളെ നിയന്ത്രിക്കുന്ന സമിതിയാണ് സിഐസി.
സ്വതന്ത്രമായി പ്രവര്‍ത്തിക്കാനെന്ന പേരുപറഞ്ഞ് മുസ്ലിംലീഗിന്റെ പിന്തുണയിലാണ് ഭേദഗതി കൊണ്ടുവരുന്നത്. സമസ്ത പ്രസിഡന്റാണ് നിലവില്‍ സിഐസി ഉപദേശകസമിതി അംഗം. സമസ്ത മുശാവറ അംഗത്തെ ഉപദേശകസമിതിയാക്കാമെന്നതാണ് പുതിയ ഭേദഗതി. ഇത് നിലവില്‍ വന്നാല്‍ ജിഫ്രി തങ്ങള്‍ ഉപദേശകസമിതിയില്‍നിന്ന് പുറത്താകും. സിഐസി സമസ്തയുടെ വീക്ഷണത്തിലും ഉപദേശ നിര്ദേശാനുസൃതമായും പ്രവര്‍ത്തിക്കണമെന്നത് തിരുത്തുന്നതാണ് മറ്റൊരു ഭേദഗതി. നിയഭേദഗതിക്കായി വാഫി സ്ഥാപന മേധാവി ഹഖീം ഫൈസി ആദൃശ്ശേരി മലപ്പുറം ജില്ലാ രജിസ്ട്രാര്‍ക്ക് അപേക്ഷനല്കാനാണ് സിഐസി സെനറ്റ്തീരുമാനിച്ചത്. ഇത് സ്വീകരിക്കരുതെന്ന് പറഞ്ഞുള്ള പരാതി സമസ്തയില്‍ ലീഗ് നീക്കതത്തിലുള്ള എതിര്‍പ്പാണ് വ്യക്തമാക്കുന്നത്.