തീർഥാടക ടൂറിസത്തിന് വളർച്ചയുണ്ടാക്കുമെന്ന് സമിതി വിലയിരുത്തി. തിരുവനന്തപുരം, കൊച്ചി ടൂറിസം സർക്യൂട്ടുമായി ശബരിമലയെ ബന്ധിപ്പിക്കാൻ ടൂറിസം മന്ത്രാലയം മുന്നോട്ട് വരണമെന്ന് സമിതി നിർദേശം നൽകുന്നുണ്ട്. വിമാനത്താവളത്തിന് വ്യോമസേനയുടെ അനുമതി ലഭിച്ചു. ഡിസംബറിൽ സൈറ്റ് ക്ലിയറൻസിന് വ്യോമസേന അനുമതി നൽകിയിരുന്നു. എന്നാൽ മറ്റ് നടപടികൾ പൂർത്തിയായിട്ടില്ല.
പദ്ധതിക്ക് പാർലമെൻ്ററി സമിതിയുടെ പച്ചക്കൊടി കാട്ടിയെങ്കിലും പദ്ധതിയുടെ സാമ്പത്തിക സാങ്കേതിക സാധ്യതാ പഠന റിപ്പോർട്ട് ഇനിയും ലഭിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് ഡിസംബറിൽ നൽകാമെന്ന് കെഎസ്ഐഡിസി അറിയിച്ചെങ്കിലും ഇതുവരെ ലഭ്യമായിട്ടില്ലെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. കോട്ടയം ജില്ലയിലെ എരുമേലി ചെറുവള്ളി എസ്റ്റേറ്റിൽ വിമാനത്താവളത്തിന് അനുമതി തേടി കെഎസ്ഐഡിസി 2020 ജൂണിൽ വ്യോമയാന മന്ത്രാലയത്തെ സമീപിച്ചതായും റിപ്പോർട്ടിൽ പറയുന്നുണ്ട്.
അമേരിക്കയിലെ ലൂയിസ് ബർജറാണ് ശബരിമല വിമാനത്താവള പദ്ധതിയുടെ കൺസൾട്ടൻ്റ്. കെഎസ്ഐഡിസിയാണ് ഇവർക്ക് ചുമതല നാൽകിയത്. സാങ്കേതിക – സാമ്പത്തിക ആഘാത പഠനം നടത്താൻ ഓഗസ്റ്റ് വരെയാണ് കമ്പനിക്ക് സമയം നൽകിയിരിക്കുന്നത്.