ദുബായ്
പന്തെറിയുന്നതിനുമുമ്പ് ക്രീസ് വിടുന്ന നോൺ സ്ട്രൈക്ക് ബാറ്റർമാരെ പുറത്താക്കുന്ന ‘മങ്കാദിങ്’ രീതി ഇനി റൺ ഔട്ടായി പരിഗണിക്കും. ക്രിക്കറ്റ് നിയമ പരിഷ്കരണ സമിതിയായ മാരിൽബോൺ ക്രിക്കറ്റ് ക്ലബ് (എംസിസി) ആണ് നിയമത്തിൽ മാറ്റം വരുത്തിയത്. ഇതുവരെ ഈ രീതി ഔദ്യോഗികമായിരുന്നില്ല. ഈ രീതിയിൽ പുറത്താക്കുന്നത് അധാർമികമാണെന്നായിരുന്നു വിമർശം. ഐപിഎല്ലിൽ ആർ അശ്വിൻ ജോസ് ബട്-ലറെ ഈ രീതിയിൽ പുറത്താക്കിയത് വിവാദമായി മാറിയിരുന്നു. ഒക്ടോബർമുതൽ ഈ രീതി റണ്ണൗട്ട് ഗണത്തിൽപ്പെടുത്തും.
മറ്റനേകം മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. ഒരു ബാറ്റർ ക്യാച്ചിലൂടെ പുറത്തായാൽ പുതുതായി എത്തുന്ന ബാറ്റർ ആയിരിക്കണം അടുത്ത പന്ത് നേരിടേണ്ടത്. എതിർവശത്തുള്ള ബാറ്റർ ക്രോസ് ചെയ്താലും അതിന് മാറ്റമില്ല. പന്തിൽ തുപ്പൽ പുരട്ടുന്ന രീതിയും ഒഴിവാക്കി. കോവിഡ് കാരണം തുപ്പൽ ത