കണ്ണൂർ
സിപിഐ എം 23–-ാം പാർടി കോൺഗ്രസിനോടനുബന്ധിച്ച സെമിനാറുകൾക്ക് 15ന് തുടക്കമാകും. വിവിധ വിഷയങ്ങളെ അധികരിച്ച് കണ്ണൂർ നഗരത്തിലും 18 ഏരിയകളിലുമായി നടക്കുന്ന സെമിനാറുകളിൽ സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗങ്ങളായ എസ് രാമചന്ദ്രൻ പിള്ള, ബൃന്ദ കാരാട്ട്, എം എ ബേബി, ബി വി രാഘവുലു, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മണിശങ്കർ അയ്യർ തുടങ്ങി രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക മേഖലകളിലെ പ്രമുഖർ പങ്കെടുക്കും.
20ന് വനിതാ അസംബ്ലി
പാർടി കോൺഗ്രസിന്റെ ഭാഗമായി 20ന് കണ്ണൂർ ടൗൺ സ്ക്വയറിൽ വനിതാ അസംബ്ലി സംഘടിപ്പിക്കും. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് ഉദ്ഘാടനം ചെയ്യും. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പി കെ ശ്രീമതി, കെ കെ ശൈലജ, ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി എസ് സുജാത, മന്ത്രി വീണാ ജോർജ്, നടൻ മധുപാൽ, ഗായിക സിത്താര എന്നിവർ പങ്കെടുക്കും.