കോഴിക്കോട്
സിൽവർലൈൻ അർധ അതിവേഗ റെയിൽ പദ്ധതി വിശദീകരണ യോഗം “ജനസമക്ഷം സിൽവർ ലൈൻ’ ശനിയാഴ്ച കോഴിക്കോട്ട്. സംസ്ഥാന സർക്കാരും കെ- റെയിലും സംയുക്തമായി സംഘടിപ്പിക്കുന്ന യോഗം പകൽ മൂന്നരക്ക് വെസ്റ്റ്ഹിൽ സമുദ്ര ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും. മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനാകും. കെ- റെയിൽ മാനേജിങ് ഡയറക്ടർ വി അജിത് കുമാർ പദ്ധതി അവതരിപ്പിക്കും. വിവിധ മേഖലകളിലെ വിദഗ്ധർ പങ്കെടുക്കും.