സമ്മർദ്ദവും പിരിമുറുക്കവും കുറയ്ക്കാൻ ഉപയോഗിക്കാം. സൗണ്ട് തെറാപ്പി ഒരു പുരാതന സമ്പ്രദായമാണ്, അത് ഇപ്പോൾ വീണ്ടും പ്രചാരത്തിലാവുന്നുണ്ട്. നിങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യം മെച്ചപ്പെടുത്താൻ ഇത് രോഗശാന്തി പകരുന്ന ശബ്ദങ്ങൾ ഉപയോഗിക്കുന്നു. തലച്ചോറിന്റെ പ്രവർത്തനത്തിൽ മാറ്റങ്ങൾ വരുത്താനും വിഷാദരോഗം പോലുള്ള നിരവധി മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും ഇതിന് കഴിയും. പ്രകൃതി ശബ്ദങ്ങളും സംഗീതവും കേൾക്കുന്നത് മുതൽ മന്ത്രം ആലപിക്കുകയും പരിശീലനം ലഭിച്ച ഒരു വിദഗ്ദ്ധ പരിശീലകനെ സന്ദർശിക്കുകയും ചെയ്യുന്നത് ഉൾപ്പെടെ ചെയ്യുന്നതിലൂടെ സൗണ്ട് തെറാപ്പി നിങ്ങളെ സഹായിക്കും.
പ്രകൃതിയിൽ നിന്നുള്ള ശബ്ദങ്ങൾ:
നമ്മുടെ മാനസികാരോഗ്യ കാര്യത്തിൽ പ്രകൃതി ഒരു പ്രധാന പങ്ക് വഹിക്കുന്നു. 80-കളിൽ, ജാപ്പനീസ് ഗവേഷകർ ഏകദേശം 40 മിനിറ്റ് പ്രകൃതിയിൽ ചെലവഴിക്കുന്നതിന്റെ രോഗശാന്തി ഗുണങ്ങൾ കണ്ടെത്തിയിരുന്നു. ഇത് ആളുകൾ കൂടുതൽ സമയം പുറത്ത് ചിലവഴിച്ചാൽ ലഭിക്കുന്ന ഗുണങ്ങളെ കുറിച്ചും വെളിച്ചം വീശി. കുറയ്ക്കാനും ശാന്തതയും വിശ്രമവും നൽകാനും നിങ്ങളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്താനും പ്രകൃതിയുടെ ശബ്ദങ്ങൾ സഹായിക്കും. നദി ഒഴുകുന്ന ശബ്ദമോ, കിളികളുടെ ശബ്ദമോ എല്ലാം ഇങ്ങനെ സഹായിക്കുന്ന കാര്യങ്ങളാണ്. ചിലർക്ക് വലിയ ആശ്വാസം പകരുന്ന ഒന്നാണ് മഴയുടെ ശബ്ദം. മൈൻഡ്ഫുൾനെസ് ആപ്പുകൾ വഴി കൃത്രിമ പ്രകൃതി ശബ്ദങ്ങൾ കേൾക്കുകയും ചെയ്യാം.
ഭക്തി മന്ത്രങ്ങൾ:
പ്രത്യേക വാക്യങ്ങൾ ജപിക്കുക, ഭക്തി മന്ത്രങ്ങൾ ആലപിക്കുക എന്നിവ പല മതങ്ങളുടെയും അടിസ്ഥാന പ്രാർത്ഥനാ രീതിയാണ്. ദൈവികതയിലേക്ക് നമ്മെ അടുപ്പിക്കാൻ വേണ്ടി മാത്രമായി രൂപപ്പെട്ടത് എന്ന് ആദ്യം കരുതിയ ഈ രീതിക്ക് നിരവധി മാനസികാരോഗ്യ ഗുണങ്ങളും ഉണ്ട്. സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കാനും വിഷാദം ലഘൂകരിക്കാനും ഇതിന് കഴിയും. അതിനാൽ, നിങ്ങൾ ഏതെങ്കിലും ഒരു പ്രത്യേക മതവിശ്വാസിയല്ലെങ്കിലും, നിങ്ങൾക്ക് അപ്പോഴും ദീർഘനിശ്വാസമെടുത്ത് നിങ്ങൾ ആഗ്രഹിക്കുന്ന മന്ത്രമോ ജപമോ പോലുള്ള വാക്യങ്ങളും വാക്കുകളും ഉച്ചരിക്കാം.
സംഗീതോപകരണങ്ങൾ:
സിംഗിങ് ബൗൾ, ടിബറ്റൻ ഗോങ്ങുകൾ, ട്യൂണിംഗ് ഫോർക്കുകൾ, ഡ്രമ്മുകൾ എന്നിവ ഉപയോഗിച്ച് ശബ്ദങ്ങൾ സൃഷ്ടിക്കുന്നതാണ് ആരോഗ്യപരമായ ഗുണങ്ങളുള്ള മറ്റൊരു പുരാതന രീതി. പരിശീലനം ലഭിച്ച ഒരു തെറാപ്പിസ്റ്റ് ഈ ഉപകരണങ്ങൾ ഒരു പ്രത്യേക രീതിയിൽ ഉപയോഗിച്ച് ചില ശബ്ദങ്ങളും വൈബ്രേഷനുകളും സൃഷ്ടിക്കുന്നതിനായി നിങ്ങൾക്ക് ചുറ്റും സ്ഥാപിക്കുകയും ചെയ്യുന്നു. ഈ പ്രകമ്പനങ്ങൾ പിരിമുറുക്കം നീക്കുകയും ഉത്കണ്ഠയും വിഷാദവും കുറയ്ക്കുകയും ആത്മീയ ക്ഷേമം വർദ്ധിപ്പിക്കുകയും ചെയ്യുന്നു
സംഗീതം:
മാനസിക പിരിമുറുക്കം കുറയ്ക്കാൻ സംഗീതത്തിനാകുമെന്ന കാര്യം പ്രത്യേകം എടുത്ത് പറയേണ്ടതില്ലല്ലോ. മനസ്സ് സംഗീത സാന്ദ്രമാക്കുന്ന മ്യൂസിക്കൽ ഇൻസ്ട്രുമെന്റുകൾ, മനസിന് ആശ്വാസം നൽകുന്ന പാട്ടുകൾ എന്നിവയെല്ലാം സമ്മർദ്ദം കുറയ്ക്കാൻ മികച്ച പരിഹാരങ്ങളാണ്. എന്നിരുന്നാലും ദുഃഖസാന്ദ്രമായ പാട്ടുകൾ മാത്രം തിരഞ്ഞെടുത്ത് മനസിന്റെ അവസ്ഥ കൂടുതൽ വഷളാക്കരുത്.