ഉദാഹരത്തിന് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്ന വ്യായാമം ചെയ്യുന്ന വ്യക്തിയുടെ വീഡിയോ തന്നെ. ഫരീദാബാദിലെ കെട്ടിടത്തിന്റെ 12-ാം നിലയിലെ ബാൽക്കണിയിൽ തൂങ്ങിയാണ് കക്ഷി വ്യായാമം ചെയ്യുന്നത്. 12-ാം നിലയിലെ ബാൽക്കണിയുടെ റെയിലിംഗിൽ പിടിച്ച് മുന്നിലോട്ടും പുറകിലേക്കും നീങ്ങുന്നത് സാഹസികത എന്നല്ല മണ്ടത്തരണം എന്ന് വേണം മനസ്സിലാക്കാൻ.
സാഹസികമായി ഈ കക്ഷി വ്യായാമം ചെയ്യുന്നത് എതിർ ദിശയിലുള്ള ഫ്ലാറ്റിൽ താമസിക്കുന്ന വ്യക്തിയാണ് ക്യാമെറയിൽ പകർത്തിയത്. പശ്ചാത്തലത്തിൽ, ‘ദേ ഒരാൾ എക്സർസൈസ് ചെയ്യുന്നു’ എന്ന് ഒരു സ്ത്രീയുടെ ശബ്ദം കേൾക്കാം. കസർത്തുമായി മുന്നോട്ട് പോകുന്നതിനിടെ ഒരാൾ വന്ന് വ്യായാമം ചെയ്യുന്ന വ്യക്തിയെ അകത്തേക്ക് കൂട്ടികൊണ്ട് പോകുന്നതും കാണാം. ഒരല്പം ചങ്കിടിപ്പോടെയല്ലാതെ പലർക്കും ഈ വീഡിയോ കാണാൻ പറ്റില്ല.
അതെ സമയം അടുത്തിടെ ഫരീദാബാദിൽ നിന്ന് തന്നെ മറ്റൊരു ‘സാഹസീക’ വീഡിയോ കൂടെ വൈറലായിരുന്നു. ഒരു ഉയർന്ന കെട്ടിടത്തിന്റെ പത്താം നിലയിൽ താമസിക്കുന്ന ഒരു സ്ത്രീ തന്റെ മകനെ തൊട്ട് താഴെയുള്ള ഫ്ലാറ്റിലേക്ക് പറന്നു പോയ വസ്ത്രം എടുക്കാൻ സാരിയിൽ തൂങ്ങിക്കിടക്കുന്ന വീഡിയോയാണ് വൈറലായത്. ഫരീദാബാദിലെ സെക്ടർ 82ലെ ഫ്ളോറിഡയിലെ അപ്പാർട്ട്മെന്റ് സമുച്ചയത്തിലാണ് ഈ സംഭവം. സംഭവം നടന്ന ടവറിന് എതിർവശത്തുള്ള കെട്ടിടത്തിൽ നിന്നാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.