എന്നാൽ ഐസക് ഒരു കാര്യം കൂടെ തീരുമാനിച്ചു. കാമുകി തന്നോട് ദേഷ്യപ്പെടുന്ന ഓരോ സന്ദർഭത്തിലും മാറ്റിവച്ച 360 ഡോളറിൽ നിന്ന് ഒരു ഡോളർ (ഏകദേശം 75 രൂപ) കുറയ്ക്കും. എങ്ങനെയുണ്ട് തീരുമാനം? ടിക്ക്ടോക്കിൽ പങ്കുവച്ച വിഡിയോയിൽ ഒരു പോസ്റ്റ് കവറിൽ 360 ഡോളർ സൂക്ഷിച്ചിരിക്കുന്നതും ഓരോ ഡോളറായി കുറയുന്നതും ഐസക് ചിത്രീകരിച്ചിട്ടുണ്ട്.
ഒടുവിൽ ഈ വർഷം വാലന്റൈൻസ് ഡേയ്ക്ക് എത്ര രൂപയുടെ സമ്മാനമാണ് ഐസക് തന്റെ കാമുകിയ്ക്ക് സമ്മാനിച്ചത് എന്നറിയേണ്ടേ? വെറും 40 ഡോളറിന് (ഏകദേശം 3,000 രൂപ)യ്ക്ക് പൂക്കളും ചോക്ലേറ്റുകളും മാത്രമാണ് ഇത്തവണ അവൾക്ക് (കാമുകയ്ക്ക്) സമ്മാനമായി തൻ നൽകിയത് എന്ന് ഐസക് പറഞ്ഞു. ‘ഞാൻ 320 ഡോളർ (24,000 രൂപ) ലാഭിച്ചു,’ ഐസക് പറയുന്നു.
ഐസക് പറയുന്ന കണക്കനുസരിച്ച് കഴിഞ്ഞ വാലന്റൈൻസ് ഡേ മുതൽ ഈ വാലന്റൈൻസ് ഡേ വരെയുള്ള ഒരു വർഷ കാലയളവിൽ 320 തവണയാണ് കാമുകി ഐസക്കിനോട് ദേഷ്യപ്പെട്ടത്. പലരും സ്നേഹബന്ധങ്ങളുടെ തീവ്രത അളന്നു നോക്കാനുള്ള ഒരു മികച്ച മാർഗമാണ് ഇതെന്നും ഇത്രയും തവണ ദേഷ്യപ്പെട്ടത് ഇനി ഈ ബന്ധം മുന്നോട്ട് കൊണ്ടുപോവേണ്ട എന്ന സൂചന നൽകുന്നു എന്ന് ഐസക്കിനെ ഉപദേശിച്ചു.
“വർഷത്തിലെ 320 ദിവസവും അവൾ നിങ്ങളോട് ദേഷ്യപ്പെട്ടാൽ ഒരു പുതിയ കാമുകിയെ കണ്ടെത്താനുള്ള സമയമാണിത്,” ഒരാൾ ടിക്ക്ടോക്കിൽ കുറിച്ചു. പൂർണമായും കരോലിനയോട് ബൈ പറഞ്ഞു 360 ഡോളർ ലഭിക്കൂ എന്നാണ് ഒരാളുടെ കമന്റ്. അതെ സമയം താനും കരോലിനയും നല്ല രസത്തിലാണെന്നും ഒരുമിച്ച് സന്തോഷമെന്നും ഐസക്ക് പറഞ്ഞു.