കൊച്ചി> രണ്ടര വയസുകാരിക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ അമ്മയുടെ മൊഴി വിശ്വസിക്കാനാവില്ലെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു. മുറിവുകള്‍ പത്തു ദിവസം പഴക്കമുള്ളത്. അമ്മയുടെ സഹോദരിയെയും പങ്കാളിയെയും കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കുമെന്നും കമ്മീഷണര്‍ പറഞ്ഞു.