തിരുവനന്തപുരം
റോഡിലെ നിയമലംഘനങ്ങൾ മോട്ടോർ വാഹനവകുപ്പിന്റെ വാട്സാപ് നമ്പരിലൂടെ പരാതിയായി അറിയിക്കാം. ഓരോ ജില്ലയിലും ചുമതലയുള്ള എൻഫോഴ്സ്മെന്റ് ആർടിഒമാരുടെ നമ്പരിലേക്കാണ് ചിത്രവും വീഡിയോയും അയക്കേണ്ടത്. ‘ഓപ്പറേഷൻ സൈലൻസ്’ പരിശോധനയുടെ ഭാഗമായാണ് നടപടി. വിവരങ്ങൾ നൽകുന്നവരുടെ വിശദാംശങ്ങൾ രഹസ്യമായി സൂക്ഷിക്കും.
വാഹനങ്ങളിലെ അനധികൃത രൂപമാറ്റങ്ങൾ, അഭ്യാസ പ്രകടനങ്ങൾ, മത്സരയോട്ടം, സൈലൻസറുകൾ മാറ്റി തീവ്രശബ്ദമുണ്ടാക്കുക, അപകടകരമായി വാഹനമോടിക്കുക തുടങ്ങിയവ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താം.
ഫോട്ടോ/ വീഡിയോകളോടൊപ്പം സ്ഥലം, താലൂക്ക്, ജില്ല എന്നീ വിശദാംശങ്ങളും ഉൾപ്പെടുത്തണം. ഓപ്പറേഷൻ സൈലൻസ് പരിശോധനയുടെ ഭാഗമായി ഇതുവരെ 2262 പേരിൽനിന്ന് 86.81 ലക്ഷം രൂപ പിഴ ഈടാക്കി. അറിയിക്കേണ്ടത് *ഈ നമ്പരുകളിൽ
തിരുവനന്തപുരം–- -9188961001, കൊല്ലം–- -9188961002, പത്തനംതിട്ട–- – 9188961003, ആലപ്പുഴ–– 9188961004, കോട്ടയം–- -9188961005, ഇടുക്കി–- – 9188961006, എറണാകുളം–- – 9188961007, തൃശൂർ–- 9188961008, പാലക്കാട്–- – 9188961009, മലപ്പുറം–- – 9188961010, കോഴിക്കോട്–- – 9188961011, വയനാട്–- – 9188961012, കണ്ണൂർ–- – 9188961013, കാസർകോട്–- -9188961014.