കൊച്ചി: സിൽവർലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവിനെതിരേ അപ്പീൽ നൽകി സർക്കാർ. സർവേ നടപടിക്ക് എതിരേ കോടതിയെ സമീപിച്ചവരുടെ ഭൂമിയിലെ സർവേ നടപടികൾ തടഞ്ഞ ഉത്തരവ് റദ്ദാക്കണമെന്നാവാശ്യപ്പെട്ടാണ് സർക്കാർ ഡിവിഷൻ ബഞ്ചിനെ സമീപിച്ചത്.
ഉത്തരവ് നിയമപരമായി നിലനിൽക്കുന്നതല്ലെന്നാണ് സർക്കാർ വാദം. പദ്ധതിയുടെ ഡിപിആർ അടക്കമുള്ള വിശദാംശങ്ങളിലേക്ക് കോടതി കടന്നിരിക്കുന്നു. ഹർജിക്കാർക്ക് പോലുമില്ലാത്ത വാദങ്ങളാണ് കോടതി പരിശോധിക്കുന്നതെന്നും സർക്കാർ അപ്പീലിൽ ചൂണ്ടിക്കാട്ടി. സർവേ നടപടികൾ തുടരാൻ അനുവദിക്കണമെന്നാണ് സർക്കാർ ആവശ്യപ്പെട്ടത്.
ഹൈക്കോടതി സമീപിച്ച 10 പേരുടെ സർവേ നടപടികളാണ് നേരത്തെ കോടതി തടഞ്ഞിരുന്നത്. നാല് ഹർജികളിലായി പത്ത് പേരായിരുന്നു സർവേ തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഇവരുടെ ഭൂമിയിലെ സർവേ നടപടികളാണ് ഹൈക്കോടതി സിംഗിൾ ബഞ്ച് താത്കാലികമായി തടഞ്ഞിരുന്നത്.
Content Highlights:Silver Line: Government files plea against single judge order