ജനീവ
ആഫ്രിക്കയില്‍ ഒമിക്രോണ്‍ വകഭേദംമൂലമുണ്ടായ കോവിഡിന്റെ നാലാം തരംഗം ആറാഴ്ചത്തെ കുതിപ്പിനുശേഷം താഴ്ന്നതായി ലോകാരോഗ്യ സംഘടന. കുറച്ചുകാലം മാത്രമാണ് വേഗത്തിലുള്ള വര്‍ധന ഉണ്ടായതെങ്കിലും ഇപ്പോള്‍ രോഗിബാധിതരുടെ എണ്ണം ഒരുകോടി കവിഞ്ഞു. നാലാം തരംഗത്തില്‍ മരണനിരക്ക് മറ്റുള്ളവയെ അപേക്ഷിച്ച് കുറവായിരുന്നു.
ഏകദേശം പത്തുശതമാനത്തോളം പേര് മാത്രമേ ആഫ്രിക്കയില്‍ വാക്സിന് സ്വീകരിച്ചിട്ടുള്ളൂ. അടുത്ത തരംഗം അവസ്ഥ മോശമാക്കിയേക്കാമെന്നും വാക്സിനേഷന് വേഗത്തിലാക്കണമെന്നും ഡബ്ല്യുഎച്ച്ഒ മുന്നറിയിപ്പ് നല്കി.