Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

അഭിമാനത്തിന്റെ ആകാശത്ത്; ഇന്ത്യയുടെ ‘മാർക്ക്‌’ മാൻ

by News Desk
January 13, 2022
in KERALA
0
അഭിമാനത്തിന്റെ-ആകാശത്ത്;-ഇന്ത്യയുടെ-‘മാർക്ക്‌’-മാൻ
0
SHARES
13
VIEWS
Share on FacebookShare on TwitterShare on Whatsapp

‘ഭൂമിയില്ലെങ്കിൽ ആകാശവും ശൂന്യാകാശവും മറ്റുഗ്രഹങ്ങളുമില്ല. അതുകൊണ്ട് ആകാശങ്ങൾ സ്വപ്നംകാണുന്നത് ഭൂമിയിൽ നിലയുറപ്പിച്ചുകൊണ്ടാകണം.’ രാജ്യത്തിന്റെ ബഹിരാകാശദൗത്യങ്ങളുടെ തലപ്പത്തെത്തിയ ഡോ. എസ്. സോമനാഥ് ജീവിതപാഠമായി ഒരിക്കൽ പറഞ്ഞു. അതുകൊണ്ടാകണം, അദ്ദേഹത്തിന്റെ അമ്പലംമുക്ക് മുരളീനഗറിലെ ശ്രീവാസം വീട്ടിൽ മണ്ണിന്റെ മണവും ഭൂമിയുടെ സംഗീതവും നിറഞ്ഞുനിൽക്കുന്നത്. എസ്.എസ്.എൽ.സി. പരീക്ഷയിൽ സയൻസ് വിഷയങ്ങൾക്ക് ഏറ്റവും കൂടുതൽ മാർക്ക് നേടിയതിനുള്ള സമ്മാനം വാങ്ങിക്കാനാണ് സോമനാഥ് തിരുവനന്തപുരത്ത് ആദ്യമായി വന്നത്. ഇപ്പോൾ പതിറ്റാണ്ടുകൾക്കിപ്പുറം സോമനാഥിനൊപ്പം ഈ നഗരവും അഭിമാനത്തിന്റെ ആകാശങ്ങളിലാണ്.

1985-ൽ ആദ്യ പി.എസ്.എൽ.വി. റോക്കറ്റിന്റെ നിർമാണത്തിൽ പങ്കാളികളാകാൻ ഐ.എസ്.ആർ.ഒ. തിരഞ്ഞെടുത്ത പ്രഗല്ഭവിദ്യാർഥികളിലൊരാളായിരുന്നു കൊല്ലം ടി.കെ.എം. എൻജിനിയറിങ് കോളേജിലെ മെക്കാനിക്കൽ വിഭാഗം വിദ്യാർഥി സോമനാഥ്. കോളേജിലെ അവസാനവർഷ വിദ്യാർഥികളായ പി. സുരേഷ് ബാബു, വി.പി. ജോയ്, ജെയിംസ് കെ. ജോർജ്, ഷാജി ചെറിയാൻ എന്നീ സുഹൃത്തുക്കൾക്കൊപ്പമാണ് സോമനാഥും ഐ.എസ്.ആർ.ഒ.യുടെ വലിയമല കേന്ദ്രത്തിലെത്തിയത്. ഇവരിൽ ജെയിംസും ഷാജിയും സോമനാഥിന്റെ സഹപ്രവർത്തകരായി. വി.പി. ജോയി ഐ.എ.എസിലെത്തി കേരളത്തിന്റെ ചീഫ് സെക്രട്ടറിയായി. പി. സുരേഷ് ബാബുവും ഐ.എ.എസിലെത്തി.

വലിയമലയിലും തുമ്പയിലുമായി ഇന്ത്യയുടെ ബഹിരാകാശലോകത്തിനൊപ്പം വളർന്ന സോമനാഥ് ജോലിക്ക് സമയപരിധി നോക്കാത്തയാളാണെങ്കിലും ആ പരാതി വീട്ടുകാർക്കില്ല. ആളെ വീട്ടിൽക്കിട്ടാൻ പ്രയാസമാണെങ്കിലും ഉള്ളസമയത്തെല്ലാം വീട്ടിൽ പാട്ടും സന്തോഷവുമാണെന്ന് സോമനാഥിന്റെ ഭാര്യ വത്സലകുമാരി പറയുന്നു. തിരുവനന്തപുരം ജി.എസ്.ടി. ഭവനിൽ സൂപ്രണ്ടാണ് വത്സലകുമാരി.

ശ്രീഹരിക്കോട്ടയിൽ വിക്ഷേപണം ഉള്ളപ്പോൾ പലപ്പോഴും രാത്രി വൈകിയെത്തി പിറ്റേന്നുരാവിലെ കൃത്യം എട്ടിന് ഓഫീസിൽ പോകുന്നയാളാണ് ഭർത്താവെന്ന് വത്സലകുമാരി പറയുന്നു. വർഷങ്ങളായി ഈ ജോലിത്തിരക്ക് കാണുന്നു. എന്നാൽ, ഔദ്യോഗികവേഷം മാറ്റിക്കഴിഞ്ഞാൽ അദ്ദേഹം ഈ വീട്ടിലെ മൂത്തകുട്ടിയെപ്പോലെയാണ്, തനി വീട്ടുകാരനും.

ആലപ്പുഴ തുറവൂരുകാരനായ സോമനാഥിന്റെ സ്കൂൾവിദ്യാഭ്യാസം അരൂരിലും പ്രീഡിഗ്രി എറണാകുളം മഹാരാജാസ് കോളേജിലുമായിരുന്നു. സ്കൂളധ്യാപകനായിരുന്ന അച്ഛൻ ശ്രീധരപ്പണിക്കരുടെയും അമ്മ തങ്കമ്മയുടെയും മേൽനോട്ടത്തിൽ മികച്ചവിദ്യാർഥിയായിരുന്നു സോമനാഥ്. സ്കോളർഷിപ്പ് തുകകൊണ്ടാണ് പഠിച്ചത്. ഐ.എസ്.ആർ.ഒ.യിൽനിന്ന് അവധിയെടുത്ത് ബാംഗ്ലൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽനിന്നു എയ്റോസ്പേസ് എൻജിനിയറിങ്ങിൽ പി.ജി. നേടി. അവധിയും സമയവും നോക്കാതെയുള്ള ജോലി. ഇതെല്ലാം അദ്ദേഹത്തിന്റെ മക്കളും മാതൃകയാക്കി. എം.ടെക് കഴിഞ്ഞ മകൾ മാലിക ബാംഗ്ലൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ പിഎച്ച്.ഡി. ചെയ്യുന്നു. ബി.ടെക് കഴിഞ്ഞ മകൻ മാധവ് എറണാകുളത്ത് ജോലിചെയ്യുകയാണ്. ചെറുപ്പത്തിൽ പാട്ടുപഠിക്കാൻ കഴിയാത്തതിന്റെ വിഷമം സോമനാഥ് പരിഹരിച്ചത് മുതിർന്നിട്ടാണ്. സംഗീതപഠനം ജോലിയുടെ ടെൻഷൻ കുറയ്ക്കാനും ഉപകരിച്ചു.

കോവിഡ് കാരണം നീണ്ടുപോയ ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കാനുള്ള ഇന്ത്യയുടെ ആദ്യ ദൗത്യമായ ഗഗൻയാന്റെ പൂർത്തീകരണം പുതിയ ഐ.എസ്.ആർ.ഒ. ചെയർമാന്റെ നേതൃത്വത്തിലാകുമെന്നാണ് പ്രതീക്ഷ. സോമനാഥിലൂടെ മലയാളം അഭിമാനത്തിലേക്കുയരുന്ന ആ നിമിഷത്തിന് കാത്തിരിക്കുകയാണ് ­കേരളമാകെ.

ലക്ഷ്യം ബഹിരാകാശ പദ്ധതികളുടെ വ്യാപ്തി വർധിപ്പിക്കൽ

ഭാരതീയ ബഹിരാകാശ പദ്ധതികളുടെ വ്യാപ്തി വർധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ഐ.എസ്.ആർ.ഒയുടെ നിയുക്ത ചെയർമാൻ എസ്. സോമനാഥ് . വ്യവസായ സ്ഥാപനങ്ങൾ, സ്റ്റാർട്ടപ്പുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയൊക്കെ ഉൾപ്പെടുത്തിയാകും ഇത്. എല്ലാവർക്കും അഭിമാനംനൽകുന്ന ശാസ്ത്ര സ്ഥാപനങ്ങളുടെ തലപ്പത്തേക്ക് നിയോഗിക്കപ്പെടുന്നത് അനുഗ്രഹമായി കാണുകയാണെന്നും അടുത്ത ആഴ്ചയോടെ ചുമതലയേൽക്കുമെന്നും അദ്ദേഹം പറഞ്ഞു.

വരും വർഷങ്ങളിലേക്കായി ബഹിരാകാശ രംഗത്തെ ഒരുക്കലാണ് പ്രധാനം. രാജ്യത്തിന്റെയും സർക്കാരിന്റെയും ലക്ഷ്യങ്ങളുമായി ചേർന്ന് പ്രവർത്തിക്കുകയെന്നതാണ് ഉത്തരവാദിത്വം. ബഹിരാകാശ സാങ്കേതികത രാജ്യത്തിന്റെയും ജനങ്ങളുടെയും ഉപയോഗങ്ങൾക്ക് വേണ്ടിയുള്ളതാണ്. അത് നമ്മുടെ ജീവിതത്തെ തൊടുന്നതാണ്. ജനങ്ങൾക്ക് ഉപയുക്തമാകുന്നതരത്തിൽ കൂടുതൽ മാറ്റിയെടുക്കണം. മനുഷ്യന്റെ ബഹിരാകാശ യാത്ര, ചന്ദ്രയാത്ര, ചൊവ്വായാത്ര എന്നിവയൊക്കെ ഭാവി ലക്ഷ്യങ്ങളാണെന്നും സോമനാഥ് പറഞ്ഞു.

ഇന്ത്യയുടെ ‘മാർക്ക്’ മാൻ

ബഹിരാകാശ വിക്ഷേപണ വാഹനങ്ങളുടെ രൂപകല്പനയിലും വികാസത്തിലും അവയുടെ നിയന്ത്രണത്തിലും ശക്തമായ അടിത്തറയുമായാണ് ഐ.എസ്.ആർ.ഒ.യുടെ തലപ്പത്തേക്ക് എസ്. സോമനാഥ് ഉയരുന്നത്. ചന്ദ്രയാൻ രണ്ടാം ദൗത്യത്തിന്റെ ആദ്യവിക്ഷേപണത്തിന് തടസ്സമായിരുന്ന ക്രയോജനിക് എൻജിനിലെ തകരാർ പരിഹരിച്ചതുൾപ്പെടെ മൂന്നുപതിറ്റാണ്ടിലധികമുള്ള സേവനകാലത്ത് ഒട്ടേറെ അവിസ്മരണീയ പ്രവർത്തനങ്ങൾക്ക് ചുക്കാൻപിടിച്ച ശാസ്ത്രജ്ഞനാണ് അദ്ദേഹം. മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള പദ്ധതിയായ ഗഗൻയാന്റെയും മറ്റു വിക്ഷേപണവാഹന പദ്ധതികളുടെയും അമരത്തുനിന്നാണ് സോമനാഥ് ഐ.എസ്.ആർ.ഒ.യുടെ തലപ്പത്തെത്തി വീണ്ടുമൊരു മലയാളിസാന്നിധ്യമാകുന്നത്.

1985-ലാണ് ഭാരതീയ ബഹിരാകാശ ഗവേഷണകേന്ദ്രത്തിന്റെ ഭാഗമായത്. ­ ­പി.എസ്.എൽ.വി. ഏകീകരണത്തിന്റെ അമരക്കാരനായി. ­പി.എസ്.എൽ.വി.യുടെ പ്രോജക്ട് മാനേജർ എന്നനിലയിൽ വിവിധ മേഖലകളിൽ പ്രാഗല്ഭ്യം തെളിയിച്ചു. പിന്നീട് ജി.എസ്.എൽ.വി. മാർക്ക് മൂന്ന് പദ്ധതിയിൽ എത്തിയതോടെ വിക്ഷേപണവാഹനത്തിന്റെ മൊത്തത്തിലുള്ള രൂപകല്പന, ദൗത്യരൂപകല്പന, ഘടനാപരമായ രൂപകല്പന, സംയോജനം തുടങ്ങിയവയ്ക്ക് നേതൃത്വംനൽകി. വിക്ഷേപണവാഹനങ്ങളുടെ സിസ്റ്റം എൻജിനിയറിങ് മേഖലയിലും പ്രാഗല്ഭ്യം തെളിയിച്ചു.

ക്രയോജനിക് എൻജിൻ വികസനത്തിനും അത് പ്രാവർത്തികമാക്കുന്നതിനും മുന്നിൽനിന്ന് പ്രവർത്തിച്ചു. ജി.എസ്.എൽ.വി.യുടെ വിവിധ വിജയദൗത്യങ്ങളുടെയും ഭാഗമായി. ക്രൂ മൊഡ്യൂൾ അറ്റ്മോസ്ഫിയറിക് റീ എൻട്രി എക്സ്പെരിമെന്റ് (കെയർ) ദൗത്യത്തിന്റെ ആദ്യ പരീക്ഷണപ്പറക്കൽ 2014 ഡിസംബർ 18-ന് വിജയകരമായി പൂർത്തിയാക്കിയതും സോമനാഥിന്റെ നേതൃത്വത്തിലാണ്. ഉയർന്ന ത്രസ്റ്റിലുള്ള സെമി-ക്രയോജനിക് എൻജിന്റെ വികസനപ്രവർത്തനങ്ങൾക്ക് ഊർജംപകർന്നു. ചന്ദ്രയാൻ രണ്ടിന്റെ ലാൻഡറിനായി പ്രത്യേകതരം എൻജിനുകൾ വികസിപ്പിച്ചതും ജിസാറ്റ് 9-ൽ ഇലക്ട്രിക് പ്രൊപ്പൽഷൻ സമ്പ്രദായം ആദ്യമായി വിജയകരമായി ഉപയോഗിച്ചതും നേട്ടമാണ്.

ഐ.എസ്.ആർ.ഒ.യുടേതുൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങൾ നേടി. ഇന്റർനാഷണൽ അക്കാദമി ഒഫ് ആസ്ട്രോനാട്സ് അംഗം, ഇൻർനാഷണൽ ആസ്ട്രോനോട്ടിക്കൽ ഫെഡറേഷൻ വൈസ് പ്രസിഡന്റ് തുടങ്ങിയ ഒട്ടേറെ ചുമതലകളും വഹിച്ചു. 2015 ജൂണിൽ വലിയമല എൽ.പി.എസ്.സി.യുടെ ഡയറക്ടറായ സോമനാഥ്, 2018 ജനുവരിയിൽ വി.എസ്.എസ്.സി. ഡയറക്ടറായി. വി.എസ്.എസ്.സി.യിലും ഡോ. കെ. ശിവന്റെ പിൻഗാമിയായെത്തിയ അദ്ദേഹം, ഐ.എസ്.ആർ.ഒ. ചെയർമാനാകുന്നതും ഡോ. കെ. ശിവന്റെ പിൻഗാമിയായിത്തന്നെയാണ്. ഡോ. കെ. ശിവന്റെ കാലാവധി കേന്ദ്രം നീട്ടിനൽകിയപ്പോഴും സോമനാഥ് അടുത്ത ചെയർമാനാകുമെന്ന് ഈ രംഗത്തുള്ളവർ ഉറപ്പിച്ചിരുന്നു.

Content Highlights:assigned isro chief s somanath

Previous Post

കെ. റെയിലിന് ചെലവ് കുത്തനേകൂടും; കണക്കുകളിലെ പൊരുത്തക്കേടില്‍ ആശങ്കയറിയിച്ച് റെയില്‍വെ

Next Post

സാംസങ് ഗാലക്‌സി ടാബ് എ8 ഇന്ത്യയില്‍ അവതരിപ്പിച്ചു, വിലയും മറ്റ് വിവരങ്ങളും അറിയാം

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
സാംസങ്-ഗാലക്‌സി-ടാബ്-എ8-ഇന്ത്യയില്‍-അവതരിപ്പിച്ചു,-വിലയും-മറ്റ്-വിവരങ്ങളും-അറിയാം

സാംസങ് ഗാലക്‌സി ടാബ് എ8 ഇന്ത്യയില്‍ അവതരിപ്പിച്ചു, വിലയും മറ്റ് വിവരങ്ങളും അറിയാം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.