കോഴിക്കോട് > ഫണ്ട് നൽകുന്ന കോർപറേറ്റുകളുടെ താൽപ്പര്യം സംരക്ഷിക്കാനാണ് മോദി സർക്കാർ തൊഴിൽ നിയമങ്ങൾ വികലമാക്കിയതെന്ന് സാമൂഹ്യ പ്രവർത്തകനും സുപ്രീംകോടതി അഭിഭാഷകനുമായ പ്രശാന്ത് ഭൂഷൺ. തൊഴിൽ നിയമങ്ങൾ പരിഷ്കരിച്ചത് തൊഴിലാളി ക്ഷേമത്തിനും തൊഴിൽ സുരക്ഷിതത്വത്തിനും വേണ്ടിയാണെന്നാണ് പ്രചാരണം. എന്നാൽ എല്ലാം വികൃതമാക്കുകയാണ് ചെയ്യുന്നത്. സർക്കാർ സ്ഥിരം തൊഴിലുകൾ ഒഴിവാക്കി കരാർ തൊഴിലിനെ പ്രോത്സാഹിപ്പിക്കുകയാണ്. സർക്കാർ ജോലികളിൽപോലും കരാർവൽക്കരണം കൂടിവരികയാണ്. തൊഴിലാളികളുടെ അവകാശങ്ങൾ ഇല്ലായ്മ ചെയ്യുന്നതിനാണിതെന്നും അദ്ദേഹം പറഞ്ഞു.
അടിമത്ത തൊഴിൽ നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഫെഡറേഷൻ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയൻ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രശാന്ത്ഭൂഷൺ. സംസ്ഥാന പ്രസഡിന്റ് ജ്യോതിവാസ് പറവൂർ അധ്യക്ഷനായി.