കോട്ടയം: പെൺകുട്ടികളുടെ വിവാഹ പ്രായം 21 ആക്കുന്നതിൽ ഓർത്തഡോക്സ് സഭയ്ക്ക് എതിർപ്പില്ലെന്ന് സഭാ പരമാധ്യക്ഷൻ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ. സഭാ തർക്കത്തിൽ നിയമം കൊണ്ടുവരുന്ന കാര്യം സർക്കാർ പറഞ്ഞിട്ടില്ല.
ഇക്കാര്യത്തിൽ സമന്വയം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും തർക്കം നിലനിൽക്കുന്നിടത്ത് കോടതി വിധി നടപ്പിലാക്കാൻ പോലീസ് സഹായിക്കുമെന്ന് കരുതുന്നുവെന്നും കാതോലിക്ക ബാവ പറഞ്ഞു.
പുരുഷൻമാരുടെ വിവാഹപ്രായം 21 വയസ്സാണ്. പെൺകുട്ടികൾക്കും 21 ആക്കി ഏകീകരിക്കുന്നതിൽ സഭയ്ക്ക് എതിർപ്പില്ല. അമേരിക്കയിലും യൂറോപ്പിലുമുള്ള സഭയിലെ കുട്ടികൾ 40 വയസ്സായാലും വിവാഹത്തിന് തയ്യാറാകുന്നില്ലെന്നതാണ് പ്രശ്നമെന്നും അദ്ദേഹം ഫലിതരൂപേണ പറഞ്ഞു.
Content Highlights: orthodox diocese supports raising age limit for women`s marriage as 21