റാഞ്ചി > ജാര്‍ഖണ്ഡില്‍ നടന്ന ദേശീയ ഗുസ്തി ചാമ്പ്യന്‍ഷിപ്പിനിടെ ഗുസ്തിതാരത്തിന്റെ മുഖത്തടിച്ച് ബിജെപി എംപി. ദേശീയ ഗുസ്തി ഫെഡറേഷന് പ്രസിഡന്റുകൂടിയായ ബ്രിജ്ഭൂഷണ് ശരണ്‍ സിങ്ങാണ് പരസ്യമായി കായികതാരത്തെ മര്‍ദ്ദിച്ചത്. സംഭവത്തിന്റെ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു.
റാഞ്ചിയിലെ ഷഹീദ് ഗണ്‍പത് റായ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ അണ്ടര്‍-15 ദേശീയ ഗുസ്തി ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടനവേദിയിലാണ് സംഭവം. ചടങ്ങില്‍ മുഖ്യാഥിതിയായി എത്തിയതാണ് ബ്രിജ്ഭൂഷണ്. പ്രായപരിധി കഴിഞ്ഞെന്നപേരില്‍ സംഘാടകര്‍ ഗുസ്തിതാരത്തെ അയോഗ്യനാക്കി. ഇക്കാര്യത്തില്‍ എംപിയോട് പരാതി പറയാനാണ് താരം ഉദ്ഘാടനവേദിയിലേക്ക് കയറിയത്.
രോഷാകുലനായ എംപി രണ്ടുതവണ മുഖത്തടിക്കുകയും പിടിച്ചുതള്ളുകയുമായിരുന്നു.