സിക്കർ (രാജസ്ഥാൻ)
എസ്എഫ്ഐ അഖിലേന്ത്യ വിദ്യാർഥിനി കൺവൻഷന് രാജസ്ഥാനിലെ സിക്കറിൽ തുടക്കം. ആയിരക്കണക്കിനു പെൺകുട്ടികൾ പങ്കെടുത്ത ഉജ്വല റാലിയോടെയാണ് കൺവൻഷന് തുടക്കമായത്. പൊതുസമ്മേളനം സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ ഉദ്ഘാടനം ചെയ്തു.
എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി പ്രസിദ്ധീകരണമായ ദി റിസർച്ചറിന്റെ കോവിഡ്കാലത്ത് വിദ്യാഭ്യാസമേഖലയിലുണ്ടായ ദുരന്തത്തെക്കുറിച്ചുള്ള പതിപ്പ് ശൈലജ പ്രകാശനം ചെയ്തു. നടിയും സാമൂഹ്യ പ്രവർത്തകയുമായ സോണിയ മൻ, അഖിലേന്ത്യ കിസാൻസഭാ വൈസ് പ്രസിഡന്റ് അമ്രാറാം, എസ്എഫ്ഐ അഖിലേന്ത്യ ജനറൽ സെക്രട്ടറി മയൂഖ് ബിശ്വാസ്, ജോയിന്റ് സെക്രട്ടറി സച്ചിൻ ദേവ്, സെക്രട്ടറിയറ്റ് അംഗം നിതീഷ് നാരായണൻ എന്നിവർ സംസാരിച്ചു. അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു പതാക ഉയർത്തി. അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ദിപ്സിത ധർ റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് ഗ്രൂപ്പ് ചർച്ച ആരംഭിച്ചു. കൺവൻഷൻ ഞായറാഴ്ചവരെ തുടരും.
എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി പ്രസിദ്ധീകരണമായ ദി റിസർച്ചറിന്റെ പ്രത്യേക പതിപ്പ് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ പ്രകാശിപ്പിക്കുന്നു. അഖിലേന്ത്യാ ജനറൽ സെക്രട്ടറി മയൂഖ് ബിശ്വാസ്, പ്രസിഡന്റ് വി പി സാനു, ജോയിന്റ് സെക്രട്ടറി ദിപ്സിത ധർ, സെക്രട്ടറിയറ്റ് അംഗം നിതീഷ് നാരായണൻ തുടങ്ങിയവർ സമീപം