ന്യൂഡൽഹി
ലൈംഗികത്തൊഴിലാളികൾക്ക് റേഷൻകാർഡും വോട്ടർകാർഡും ഉടൻ വിതരണം ചെയ്യണമെന്ന് സുപ്രീംകോടതി. ദേശീയ എയ്ഡ്സ് കൺട്രോൾ ഓർഗനൈസേഷൻ (എൻഎസിഒ) പട്ടികയിലുള്ളവർക്ക് ഇവ നൽകാനുള്ള നടപടി ഉടൻ തുടങ്ങണമെന്നാണ് ജസ്റ്റിസ് എൽ നാഗേശ്വരറാവു അധ്യക്ഷനായ ബെഞ്ചിന്റെ നിർദേശം.
പതിറ്റാണ്ടുമുമ്പ് നൽകിയ നിർദേശം പാലിക്കാത്തതിൽ കോടതി അതൃപ്തി രേഖപ്പെടുത്തി. ദർബാർ മഹിളാ സമന്വയ സമിതി ഹർജിയിലാണ് സുപ്രീംകോടതി നിർദേശം.