മുംബെെ
വിരാട് കോഹ്-ലിക്കുകീഴിൽ ആസ്വദിച്ചുകളിക്കാൻ കഴിഞ്ഞെന്ന് ഏകദിന ടീം ക്യാപ്റ്റൻ രോഹിത് ശർമ. ബിസിസിഐ ടിവിയുമായുള്ള അഭിമുഖത്തിലായിരുന്നു രോഹിതിന്റെ പ്രതികരണം.
‘അഞ്ച് വർഷം കോഹ്-ലി ടീമിനെ നയിച്ചു. എപ്പോഴും മുന്നിൽനിന്ന് നയിക്കുന്ന ക്യാപ്റ്റൻ. ഓരോ മത്സരവും ജയിക്കാനുള്ള വീറും ദൃഢനിശ്ചയവും ക്യാപ്റ്റനുണ്ടായിരുന്നു. അത് ടീമിനെ പ്രചോദിപ്പിച്ചു. എന്നെസംബന്ധിച്ചിടത്തോളം കോഹ്-ലിക്കുകീഴിൽ കളിച്ച ഓരോ നിമിഷവും മികച്ചതായിരുന്നു. ഏറെക്കാലം ഒന്നിച്ചുകളിച്ചു. ആസ്വദിച്ചു. അതിനിയും തുടരും’– രോഹിത് പറഞ്ഞു.