Also Read :
സന്ദീപിന്റെ കുടുംബത്തിനൊപ്പം പാര്‍ട്ടിയുണ്ടാകുമെന്ന് കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു. സന്ദീപിന്റെ കുടുംബത്തെ സംരക്ഷിക്കാനുള്ള എല്ലാ ഉത്തരവാദിത്തവും സിപിഎം ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഭാര്യക്ക് സ്ഥിരം ജോലി ഉറപ്പാക്കും. കുട്ടികളുടെ പഠിത്തവും സിപിഎം ജില്ലാ നേതൃത്വം ഏറ്റെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന്റെ ചുമതല പത്തനംതിട്ട ജില്ലാ കമ്മിറ്റി ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആർഎസ്എസ് അക്രമരാഷ്ട്രീയം ഉപേക്ഷിക്കണം. സമാധാനത്തിന്റെ പാതയാണ് സിപിഎം പിന്തുടരുന്നത്. അക്രമികള്‍ക്കെതിരേ ജനങ്ങളെ അണിനിരത്തും. അക്രമികളെ പൊതുജനം ഒറ്റപ്പെടുത്തണം. പ്രവര്‍ത്തകരെ കൊന്നുതള്ളി സിപിഎമ്മിനെ ഇല്ലാതാക്കാമെന്ന് ആര്‍എസ്എസും ബിജെപിയും കരുതേണ്ട. ആക്രമ പാതയില്‍ നിന്ന് ആര്‍എസ്എസ് പിന്തിരിയണം. സമാധാനപാതയിലാണ് സിപിഎം. സമാധാന നിലപാട് ഞങ്ങളുടെ ദൗര്‍ബല്യമായി കാണേണ്ടതില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
Also Read :
സന്ദീപിന്റേത് രാഷ്ട്രീയ കൊലപാതകമാണ്. എന്നാല്‍ ബിജെപി അങ്ങനെയല്ല അവകാശപ്പെടുന്നത്. കൊലയ്ക്ക് പിന്നില്‍ സിപിഎം പ്രവര്‍ത്തകര്‍ ഉണ്ടെന്ന നട്ടാല്‍ കുരുക്കാത്ത നുണയാണ് ബിജെപിയും ആര്‍എസ്എസും പറയുന്നത്. അല്ലെങ്കിലും ഏതെങ്കിലും കൊലപാതകം ബിജെപി ഏറ്റെടുത്തിട്ടുണ്ടോ എന്നും കോടിയേരി ചോദിച്ചു.
ഭാര്യ വിനോദിനി, മന്ത്രി സജി ചെറിയാന്, ജില്ലാ നേതാക്കള്‍ എന്നിവര്‍ക്കൊപ്പമാണ് കോടിയേരി സന്ദീപിന്റെ വീട്ടിലെത്തിയത്.
Also Read :
കൊലക്കത്തി രാഷ്ട്രീയത്തിലൂടെ സിപിഐ എമ്മിനെ ഇല്ലാതാക്കാമെന്ന് കരുതേണ്ട. ആർ എസ് എസ് – ബി ജെ പി ക്രിമിനലുകളും മറ്റ് പാർട്ടിക്കാരും 588 സിപിഎം പ്രവർത്തകരെ കൊലചെയ്തു. കൊലയ്ക്ക് പകരം കൊലയെന്നത് സിപിഎമ്മിന്റെ രീതിയല്ല. കൊലപാതക സംഘങ്ങളെ അമർച്ച ചെയ്യാനാവും വിധം ജനങ്ങൾ രംഗത്തിറങ്ങണമെന്ന് പിന്നീട് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.