“ഫിലിം എംപ്ലോയീസ് ഫംഗ്ഷണൽ ഓർഗനൈസേഷന്റെ പ്രതിഭ പുരസ്കാരം” നേടി ബാല നടൻ ആദിത് ദേവ്. അർ ജെ മ്യൂസിക് പ്രൊഡക്ഷൻസ് നിർമ്മിച്ച് രാകേഷ് കല്ലറ സംവിധാനം ചെയ്ത ” വിരൽ തുമ്പിൽ ” എന്ന മുസിക്കൽ ആൽബം ഫിഫോ 2021 ൻ്റെ പ്രതിഭാ പുരസ്കാരവും മികച്ച മുസിക്കൽ ആൽബം , പ്രേത്യേക പരാമർശം അവാർഡുകളും കരസ്ഥാമാക്കിയത്. അച്ഛൻ വിജേഷിൻ്റെ വരികൾക്ക് കാഴ്ച വച്ച ഭാവാഭിനയത്തിനാണ് ആദിത് ദേവ് അവാർഡ് നേടിയത്.
തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ വിശിഷ്ടാതിഥികളായി സംവിധായകൻ അനിൽ ഗോപിനാഥ്, നിർമാതാവ് നൗഷാദ് ആലത്തൂർ, ചലച്ചിത്ര താരങ്ങളായ ആശാ നായർ, വഞ്ചിയൂർ പ്രവീൺ കുമാർ, ഫിഫോ ചെയർമാൻ ഹാരീസ് കെ ഇസ്മായിൽ എന്നിവർ പങ്കെടുത്തു.
ആലുവ നീറികോട് സ്വദേശികളായ വിജേഷിന്റെയും സിബിന്റെയും മകനാണ് വിവിധ ഷോർട്ട് ഫിലിമുകളിലും ആൽബങ്ങളിലുമൂടെ ശ്രദ്ധ നേടിയ മാസ്റ്റർ ആദിത് ദേവ്.