ന്യൂഡല്‍ഹി > ഇന്ത്യയിലെ എഞ്ചിനീയര്‍മാരുടെ പ്രൊഫഷണല്‍ സംഘടനയായ ദി ഇന്സ്റ്റിറ്റ്യൂഷന് ഓഫ് എഞ്ചിനീയേഴ്സ് (ഇന്ത്യ) യുടെ ദേശീയ കൗണ്‍സില്‍ അംഗമായി ഡോ.പി വി വെങ്കിടകൃഷ്ണന്‍ തെരഞ്ഞെടുക്കപ്പെട്ടു. എയറോസ്പേസ് എഞ്ചിനീയറിംഗ് ഡിവിഷന് ബോര്‍ഡ് പ്രതിനിധിയായാണ് അദ്ദേഹം തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. തൃശ്ശൂര്‍ പഴയ നടക്കാവ് സ്വദേശിയായ വെങ്കിടകൃഷ്ണന്‍ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രം ഡയറക്ടറായി വിരമിച്ചശേഷം ഇപ്പോള്‍ ബംഗളൂരുവിലാണ് താമസം.