Also Read:
ചില്ലറ വിപണിയില്‍ ഒന്നാം തരം തക്കാളിക്ക് 98- 100 രൂപയാണ് വില. തമിഴ്നാട്, കര്‍ണാടക തുടങ്ങിയവയാണ് രാജ്യത്ത് തക്കാളി കൃഷി ചെയ്യുന്ന പ്രധാന സംസ്ഥാനങ്ങള്‍. മഴ കാരണം തക്കാളിയുടെ ഗുണനിലവാരം ഇല്ലാതെയായി.
കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എന്നീ നഗരങ്ങളിലും ഗ്രാമീണ മേഖലയിലും 100 കടന്നു. മഴ കനത്തതോടെ കുത്തനെ ഉയര്‍ന്നു. പച്ചക്കറി ഉത്പ്പന്നങ്ങള്‍ക്ക് പ്രധാനമായി ആശ്രയിക്കുന്ന തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെ മഴയാണ് വിലവര്‍ധനവിന് പ്രധാന കാരണം.
കര്‍ണാടകയില്‍ ഇപ്രാവശ്യം മികച്ച വിള പ്രതീക്ഷിച്ച തുംകൂരു, തുപ്കൂര്‍, ചിക്കബെല്ലാപുര്‍ തുടങ്ങിയ എല്ലാ സ്ഥലങ്ങളിലും മഴ കനത്ത നാശം വിതച്ചു. വിള നശിച്ചതോടെ കര്‍ഷകരും ദുരിതത്തിലാണ്. ഇതോടെ സംസ്ഥാനത്തും മഴ ശക്തിപ്പെട്ടതിനാല്‍ ആഭ്യന്തര ഉത്പാദനത്തിലും ഇടിവ് നേരിട്ടു.
Also Read:
വലിയ ഉള്ളിയുടെ വില 50 രൂപ കടന്നു. മൂന്ന് മാസം മാസം മുമ്പ് 26- 30 രൂപയായിരുന്ന വലിയ ഉള്ളി ഇപ്പോള്‍ 50- 60 രൂപയാണ് ചില്ലറ വിപണിയില്‍ ഈടാക്കുന്നത്. പാചകഎണ്ണയുടെ വിലയും കൂടി.