ആലപ്പുഴ > കോവിഡ് കാലത്ത് ആരംഭിച്ച സ്പെഷ്യൽ ട്രെയിനുകൾ സാധാരണ സർവീസായി ഓടാൻ തുടങ്ങിയതോടെ പഴയ നിരക്കുകൾ പുനസ്ഥാപിക്കണമെന്ന് എ എം ആരിഫ് എംപി ആവശ്യപ്പെട്ടു. മുമ്പ് മുതിർന്ന പൗരന്മാർക്ക് എക്സ്പ്രസ് ടിക്കറ്റ് നിരക്കിൽ ഇളവുണ്ടായിരുന്നു. അത് പുനസ്ഥാപിക്കാൻ റെയിൽവേ തയ്യാറായിട്ടില്ല.
സംസ്ഥാനത്ത് ഓടുന്ന പാസഞ്ചർ വണ്ടികൾക്ക് എക്സ്പ്രസ് നിരക്ക് ഈടാക്കുന്നതോടൊപ്പം സ്റ്റോപ്പുകളും വെട്ടിക്കുറച്ചു. ട്രെയിൻ ഗതാഗതം സാധരണ നിലയിലേയ്ക്ക് എത്തുന്ന സാഹചര്യത്തിൽ ജനങ്ങളെ കൊള്ളയടിക്കുന്ന സമീപനത്തിൽനിന്നും കേന്ദ്ര സർക്കാർ പിന്മാറണമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനും റെയിൽവേ ബോർഡ് ചെയർമാൻ സുനീത് ശർമയ്ക്കും അയച്ച കത്തിൽ എംപി ആവശ്യപ്പെട്ടു.